BollywoodCinemaGeneralIndian CinemaLatest NewsNEWSWOODs

ക്ഷേത്രം, ശൗചാലയം എന്നീ പദങ്ങള്‍ ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം; ബോര്‍ഡിനെതിരെ കോടതിയലക്ഷ്യകേസ്

 

ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിട്ടും ചിത്രത്തിന് സെന്‍സര്‍ അനുമതി നല്‍കാത്തതിന്റെ പേരില്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷിക്കെതിരെ കോടതിയലക്ഷ്യകേസ്. മൊഹല്ല അസി എന്ന ചിത്രത്തിന്റെ നിര്‍മാതാക്കള്‍ നല്കിയാസ് പരാതിയിലാണ് നിയമനടപടി.

ചിത്രത്തില്‍ ക്ഷേത്രം, ശൗചാലയം എന്നീ പദങ്ങള്‍ അനാവശ്യമായ രീതിയില്‍ ഉപയോഗിച്ചിരിക്കുന്നുവെന്നും ഇതേത്തുടര്‍ന്ന് ഇത്തരം പദങ്ങള്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ചിത്രം റീലീസ് ചെയ്യാനുള്ള അനുമതി കോടതി നല്‍കി. കൂടാതെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷാ വാരണാസിയുടെ പ്രാദേശിക സംസ്കാരത്തിനടിസ്ഥാനപ്പെട്ടതാണെന്നും, അതില്‍ സെന്‍സറിംഗിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

shortlink

Related Articles

Post Your Comments


Back to top button