GeneralMollywoodNEWS

തെറ്റിദ്ധാരണ വേണ്ട; മോഹന്‍ലാലിന്‍റെ മകളായി അഭിനയിച്ച നടിയുടേത് പ്രണയ വിവാഹമല്ല

മലയാള സിനിമയില്‍ മറ്റൊരു നടികൂടി പുതുവര്‍ഷത്തില്‍  വിവാഹിതയാകുന്നു. നടിയുടെ വരനായ പ്രമുഖ നിര്‍മ്മാതാവിന്റെ മകന്‍ ഇരുവരുടെയും വിവാഹ തീയതി ഫേസ്ബുക്കിലൂടെ പുറത്തു വിട്ടു, ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ മകളായി അഭിനയിച്ച ഐമ സെബാസ്റ്റ്യന്‍ ആണ് പുതുവര്‍ഷ മാസത്തില്‍ സുമംഗലിയാകുന്നത്. ചലച്ചിത്ര നിര്‍മ്മതാവായ സോഫിയ പോളിന്റെ മകന്‍ കെവിന്‍ പോള്‍ ആണ് ഐമയുടെ കഴുത്തില്‍ മിന്നു കെട്ടുന്നത്.എന്നാല്‍ ഇരുവരുടെയും പ്രണയവിവാഹമല്ല. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം’ എന്ന ചിത്രത്തിലും ഐമ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു, നിവിന്‍ പോളിയുടെ സഹോദരിയായിട്ടാണ് ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തില്‍, ഐമ വേഷമിട്ടത്.

shortlink

Related Articles

Post Your Comments


Back to top button