വീണ്ടും സിനിമാ മേഖലയില്‍ സജീവമാകുകയാണ് മോഹന്‍ലാലിന്റെ നായികയായി മലയാളത്തില്‍ എത്തിയ തെന്നിന്ത്യന്‍ താര സുന്ദരി സ്നേഹ. മകന്റെ ജനനത്തിന് ശേഷം സിനിമാ ലോകത്ത് നിന്ന് വിട്ടു നില്ക്കുന്ന സ്നേഹ തമിഴില്‍ ഒരു ഗംഭീരതിരിച്ചുവരവ് നടത്തിയത് വേലൈക്കാരിലൂടെയാണ്.
എന്നാല്‍ ചിത്രത്തിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് താരം. കാരണം പ്രസവ ശേഷമുള്ള തടി കുറയ്ക്കാന്‍ പ്രയാസമാണ്. എന്നാല്‍ ഈ ചിത്രത്തിന് വേണ്ടി, ചിത്രം സമൂഹത്തിന് നല്കുന്ന സന്ദേശത്തിന് വേണ്ടി താന്‍ അതിനു തയ്യാറയിരുന്നു. അങ്ങനെ കഷ്ടപ്പെട്ട് ഏഴ് കിലോയോളം കുറച്ചു. എന്നാല്‍ ചിത്രത്തില്‍ വെറും അഞ്ചു മിനിറ്റ് മാത്രമായി തന്റെ സീന്‍ ചുരുങ്ങിയതിന്റെ നിരാശയിലാണ് താരം.
Post Your Comments