CinemaKollywoodMollywoodNEWS

ക്രിസ്മസ് ചിത്രങ്ങളില്‍ തിരിച്ചടി നേരിട്ടത് ഏത് ചിത്രത്തിന്?

മമ്മൂട്ടിയുടെ ‘മാസ്റ്റര്‍പീസ്‌’ മാസ് ആയപ്പോള്‍ ആഷിഖ്-ടോവിനോ ടീമിന്‍റെ ‘മായനദി’ ക്ലാസ് ആയി, ‘വിമാനം’ കയ്യടക്കത്തോടെയുള്ള അവതരണം കൊണ്ട് ശ്രദ്ധ നേടിയപ്പോള്‍ ‘ആട് 2’ തിയേറ്ററില്‍ ആവേശ ആഘോഷങ്ങളോടെ മുന്നേറുന്നു, പക്ഷെ വിനീത് ശ്രീനിവാസന്‍ നായകനായ ‘ആന അലറലോടലറല്‍’ എന്ന ചിത്രത്തിന് മികച്ച അഭിപ്രായം നേടിയെടുക്കാന്‍ സാധിച്ചില്ല എന്നാണ് തിയേറ്റര്‍ റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. കണ്ടിരിക്കാന്‍ കഴിയാവുന്ന ഒരു കൊച്ചു ചിത്രമാണ് ‘ആന അലറലോടലറല്‍’ എന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ചിത്രത്തിന് ശരാശരിയിലും താഴെ മാര്‍ക്ക് നല്‍കുന്നവര്‍ ഏറെയാണ്.

നവാഗതനായ ദിലീപ് മേനോന്‍ സംവിധാനം ചെയ്തിരിക്കുന്ന ‘ആന അലറലോടലറല്‍’ വലിയ അവകാശവാദങ്ങള്‍ ഒന്നും ഇല്ലാതെയാണ് തിയേറ്ററില്‍ എത്തിയത്. ‘മാസ്റ്റര്‍പീസ്‌’, ‘ആട് 2’ എന്നീ ഉത്സവ ആഘോഷ ചിത്രങ്ങള്‍ക്കൊപ്പം ‘ആന’ റിലീസ് ചെയ്തത് ചിത്രത്തെ കാര്യമായി ബാധിക്കുന്നുണ്ട്. വലിയ റിലീസുകള്‍ ഒന്നും ഇല്ലാത്ത അവസരത്തില്‍ ചിത്രം പ്രദര്‍ശനത്തിനു എത്തിച്ചിരുന്നേല്‍ ‘ആന അലറോലടലറല്‍’ ബോക്സോഫീസില്‍ രക്ഷപ്പെട്ടേനെ, മള്‍ട്ടിപ്ലെക്സുകളില്‍ ചിത്രം ഭേദപ്പെട്ട കളക്ഷന്‍ നേടിയെടുക്കുന്നുണ്ടെങ്കിലും മറ്റു പ്രദര്‍ശനകേന്ദ്രങ്ങളില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ ആന അലറോലടലറല്‍ എന്ന ചിത്രത്തിന് കഴിയുന്നില്ല, മികച്ച അഭിപ്രായം നേടിയിട്ടും ‘വിമാനം’, ‘മായനദി’ പോലെയുള്ള ചിത്രങ്ങള്‍ക്കും തിയേറ്ററില്‍ പ്രേക്ഷകര്‍ കുറവാണ്. ‘മായനദി’ വ്യത്യസ്ത രീതിയിലുള്ള കഥ പറച്ചില്‍ ശൈലിയായതിനാല്‍ ഫെസ്റ്റിവല്‍ മൂഡില്‍ സിനിമ കാണനെത്തുന്ന സാധാരണ പ്രേക്ഷകന് സിനിമ ഇഷ്ടപ്പെടാനിടയില്ല, ‘വിമാനം’ ഭൂരിഭാഗം പ്രേക്ഷകരെയും ഇഷ്ടപ്പെടുത്തുന്ന തരത്തിലാണ് ചെയ്തിട്ടുള്ളതെങ്കിലും ചിത്രത്തിന്‍റെ മാര്‍ക്കറ്റിംഗ് രീതി പരാജയപ്പെട്ടതാണ് ചിത്രം കാണാന്‍ പ്രേക്ഷകര്‍ കുറയുന്നതിനുള്ള പ്രധാന കാരണം. സമീപകാല പൃഥ്വിരാജ് ചിത്രങ്ങളില്‍ ഏറ്റവും മോശം മാര്‍ക്കറ്റിംഗ് ‘വിമാന’ത്തിന്‍റെതായിരുന്നു,

‘മാസ്റ്റര്‍പീസും’, ‘ആട് 2’വും മികച്ച വിജയങ്ങളിലേക്ക് കുതിക്കുമ്പോള്‍ ‘ആന അലറലോടലറല്‍’ എന്ന ചിത്രത്തിനാണ് ക്രിസമസ് ചിത്രങ്ങളില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. മോഹന്‍രാജ സംവിധാനം തമിഴ് ചിത്രം ‘വേലൈക്കാര’നും മികച്ച പ്രേക്ഷകഭിപ്രായം നേടിയെടുത്തു. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് പ്രതിനായക റോളിലെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button