ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിച്ച് മഞ്ജുവാര്യര്‍. ഓഖി ദുരന്തം നാശം വിതച്ച പൂന്തുറയിലാണ് മഞ്ജുവാര്യര്‍ സന്ദര്‍ശിച്ചത്. ദുരന്ത ബാധിത പ്രദേശങ്ങളിലെ മരണപ്പെട്ട ഓരോ ആളുടെ വീടുകളിലും കയറി ഇറങ്ങിയാണ് താരം ദുരന്ത ബാധിതരെ കണ്ടത്. അതേസമയം ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന ഉറപ്പും താരം നാട്ടുകാര്‍ക്ക് നല്കി. സിനിമയില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ ഓഖി ദുരന്ത ബാധിത മേഖല സന്ദര്‍ശിക്കുന്നത്.
കഴിഞ്ഞദിവസം ഓഖി ദുരന്തത്തിന്റെ നാശനഷ്ടവും നഷ്ടപരിഹാരവും കണക്കാക്കാന്‍ കേന്ദ്രസംഘം കേരളത്തിലെത്തിയിരുന്നു. മൂന്നു സംഘങ്ങളായാണ് അവര്‍ സംസ്ഥാനത്തെ തീരപ്രദശങ്ങള്‍ സന്ദര്‍ശിക്കുന്നത്. തിരുവനന്തപുരം ,കൊല്ലം ജില്ലകളില്‍ ഒന്നാമത്തെ സംഘവും തൃശൂര്‍,മലപ്പുറം ജില്ലകളില്‍ രണ്ടാമത്തെ സംഘവും എണാകുളം ,ആലപ്പുഴ ജില്ലകളില്‍ മൂന്നാമത്തെ സംഘവുമാണ് സന്ദര്‍ശനം നടത്തുക. മുഖ്യമന്ത്രിയുമായും സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ചനടത്തിയശേഷമായിരിക്കും ഏതൊക്കെസ്ഥലങ്ങളാണ് സന്ദര്‍ശിക്കുക എന്നതിനെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.
Post Your Comments