CinemaGeneralKollywoodNEWS

മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട താര ദമ്പതികള്‍ ഇവരാണ്

മലയാളത്തിലെ താര ദമ്പതികള്‍ക്ക് പുറമേ കേരളത്തിനു പുറത്ത് മലയാളി പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതിമാര്‍ നിരവധിയുണ്ട്, എന്നാലും അവര്‍ക്ക് ചില താരദമ്പതിമാരോട് പ്രത്യേക ഇഷ്ടമുണ്ട്. അടുത്തിടെ നാഗാര്‍ജ്ജുനയും സാമന്തയും വിവാഹിതരായ വാര്‍ത്തയൊക്കെ മലയാളികള്‍ ആവേശത്തോടെ സ്വീകരിച്ചവരാണ്, അഭിഷേകിന്റെയും ഐശ്വര്യയുടെയും വിശേഷങ്ങളിലേക്കും സിനിമാ പ്രേമികള്‍ കടന്നു ചെല്ലാറുണ്ട്‌. എന്നാല്‍ ഇവരൊന്നുമല്ല അവരുടെ പ്രഥമ ലിസ്റ്റിലുള്ളത്.

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് മലയാളി പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ട താര ദമ്പതികളാണ് സൂര്യയും ജ്യോതികയും, ഈ താരദമ്പതികളോട് ഒരു പ്രത്യേക വാത്സല്യം സ്നേഹവുമാണ് മലയാളികള്‍ക്കുള്ളത്. കഴിഞ്ഞ മാസം ‘കായംകുളം കൊച്ചുണ്ണി’യുടെ ലൊക്കേഷനില്‍ എത്തിയ സൂര്യയും ജ്യോതികയും മലയാളികളുടെ സ്നേഹാദരവ്‌ ഏറ്റുവാങ്ങിയാണ് മടങ്ങിയത്. 2006 സെപ്തംബര്‍ 11-നാണ് സൂര്യ ജ്യോതികയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. ‘പൂവെല്ലാം കേട്ടുപാര്‍’, ‘കാക്ക കാക്ക’, ‘പേരഴകന്‍’, ‘സില്ലിനു ഒരു കാതല്‍’ അങ്ങനെ നിരവധി ചിത്രങ്ങളില്‍ ഇവര്‍ ഒന്നിച്ചഭിനയിച്ചു. വിവാഹ ജീവിതത്തിനു ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ജ്യോതിക വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് . തെന്നിന്ത്യയിലെ മാറ്റൊരു താരദമ്പതികളായ മണിരത്നം-സുഹാസിനി എന്നിവര്‍ക്കും ആരാധകര്‍ ഏറെയാണ്‌.

shortlink

Related Articles

Post Your Comments


Back to top button