ചെന്നൈ: കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെയെ വിമര്‍ശിച്ച് നടന് പ്രകാശ്രാജ്. പൗരന്മാര് മതേതരരാകരുത്, അവര്‍ തങ്ങളുടെ ജാതിയുടേയും മതത്തിന്റെയും പേരിലാകണം തിരിച്ചറിയപ്പെടേണ്ടതെന്ന ഹെഗ്ഡെയുടെ പരാമര്‍ശത്തിനെതിരെ തുറന്ന കത്തിലൂടെയാണ് പ്രകാശ് രാജിന്റെ വിമര്‍ശനം.
‘മതേതരത്വം എന്നാല്‍ സ്വന്തമായി മതവും വിശ്വാസവും ഇല്ലാത്തവന് എന്നല്ല. നാനാമതങ്ങളെ ബഹുമാനിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന പ്രവൃത്തിയാണ്.ഇത്തരം വില കുറഞ്ഞ വാക്കുകളിലൂടെ ഒരാള്‍ക്ക് എങ്ങനെ ഇത്രയും തരംതാഴാന്‍ കഴിയും’ കത്തില്‍ പ്രകാശ് രാജ് ചോദിച്ചു.
മതേതരര്‍ എന്നും പുരോഗമനവാദികള്‍ എന്നും സ്വയം വിശേഷിപ്പിക്കുന്നവര്‍ സ്വന്തം മാതാപിതാക്കളുടെ രക്തം തിരിച്ചറിയാത്തവരാണെന്നും, അത്തരം തിരിച്ചറിയലുകളിലൂടെയാണ് ഒരാള്‍ക്ക് ആത്മാഭിമാനം ഉണ്ടാകുന്നതെന്നുമായിരുന്നു അനന്തകുമാറിന്റെ പ്രസ്താവന. ഭരണഘടന കാലോചിതമായി പരിഷ്കരിക്കണം എന്ന് അഭിപ്രായപ്പെട്ട അനന്ത് കുമാര്‍ ‘അതിനായാണ് തങ്ങള്‍ വന്നിരിക്കുന്നതെന്നും പറഞ്ഞു.
Post Your Comments