ഒരു പരസ്യ ചിത്രീകരണത്തിനായിലാണ് ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിയുമായി തമിഴ് സംവിധായകൻ ജീവാ ശങ്കർ പരിചയത്തിലാകുന്നത്. ചിത്രീകരണ സമയത്ത് ഇരുവരും ക്രിക്കറ്റ് വിട്ട് സിനിമാ കാര്യങ്ങൾ സംസാരിച്ചു. ധോണുമായി സംസാരിച്ചപ്പോഴാണ് തെന്നിന്ത്യൻ സിനിമകളോടുള്ള താരത്തിന്റെ ഇഷ്ടം മനസിലാക്കുന്നത്.
തെന്നിന്ത്യയിലെ മിക്ക ചിത്രങ്ങളും സബ് ടൈറ്റിൽ വായിച്ചു മനസിലാക്കാറുണ്ടെന്നും തമിഴിലെ സൂപ്പർ താരം രജനികാന്തിന്റെ ലാളിത്യം ഏറെ ഇഷ്ടമാണെന്നും അജിത്ത്, വിജയ്, സൂര്യയുടെ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങൾ പ്രത്യേകം കാണാറുണ്ടെന്നും ധോണി പറഞ്ഞു. അതിൽ തന്നെ സൂര്യയുടെ സരസമായ അഭിനയമാണ് കൂടുതൽ താൽപര്യമെന്നും ദക്ഷിണേന്ത്യൻ സിനിമകളിലെ സാങ്കേതിക വിദഗ്ദ്ധർ കൂടുതൽ കഴിവ് ഉള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments