ജൂഡിനെ പട്ടിയാക്കി പ്രതാപ് പോത്തന്‍; പ്രതാപ് പോത്തന്റെ പരമാര്‍ശം ക്രിസമസ് കിക്ക് എന്ന് സോഷ്യല്‍ മീഡിയ കസബ എന്ന സിനിമയെക്കുറിച്ചുള്ള പരാമര്‍ശവുമായി ബന്ധപ്പെട്ടു പാര്‍വതിക്ക് ഒട്ടേറെ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്, സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന്റെ പ്രതികരണമായിരുന്നു ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചയായത്. പാര്‍വതിയെ കുരങ്ങിനോട് പരാമര്‍ശിച്ചായിരുന്നു ജൂഡിന്റെ പരിഹാസം. ഓട് കണ്ടം വഴി എന്ന് പാര്‍വതി മറുപടിയും നല്‍കിയിരുന്നു, ഇപ്പോഴിതാ ജൂഡിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സംവിധായകനും നടനുമായ പ്രതാപ് പോത്തന്‍ രംഗത്തെത്തിയിരിക്കുകയാണ്, ജൂഡ് എന്നാണ് പേരെങ്കിലും പട്ടി എപ്പോഴും പട്ടിയാണെന്നായിരുന്നു പ്രതാപിന്റെ രൂക്ഷ വിമര്‍ശനം. മറ്റുള്ളവര്‍ക്ക് വേണ്ടി പാദപൂജ ചെയ്യുന്ന ജൂഡ് സിനിമയില്‍ ഒന്നുമല്ലെന്നും പ്രതാപ് പോത്തന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു. പല ഘട്ടങ്ങളിലും അതിര് കടന്നു മറുപടി പറയാറുള്ള പ്രതാപ് പോത്തന്‍ ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല, ഫേസ്ബുക്കിലെ തന്‍റെ സ്വതസിദ്ധമായ തെറി വിളി ശൈലി അദ്ദേഹം വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു. ജൂഡ് ഇത്തരമൊരു പ്രതികരണം അര്‍ഹിക്കുന്നതെന്നായിരുന്നു ചിലരുടെ കമന്റ്, ക്രിസമസ് ദിനമായതിനാല്‍ പ്രതാപ് പോത്തന് വെളിവ് ഉണ്ടാകാന്‍ ഇടയില്ലെന്നും അങ്ങനെ സംഭവിച്ചതാണെന്നുമായിരുന്നു മറ്റു ചിലരുടെ പ്രതികരണം.
Post Your Comments