
ഒടിയന് മാണിക്യനായുള്ള മോഹന്‍ലാലിന്റെ പുതിയ ലുക്ക് കൂടുതല്‍ പ്രേക്ഷകരിലേക്ക് ചര്‍ച്ചയാകുന്ന അവസരത്തില്‍ ആരാധകര്‍ക്ക് ക്രിസ്മസ് ആശംസയുമായി എത്തിയിരിക്കുകയാണ് താരം. ക്രിസ്മസ് സന്ദേശവും ന്യൂയര്‍ സന്ദേശവും അറിയിച്ചു കൊണ്ട് മോഹന്‍ലാല്‍ ഫേസ്ബുക്ക് വീഡിയോയില്‍ എത്തിയതോടെ താരത്തിന്റെ ലുക്ക് കണ്ടു ആരാധകര്‍ ശരിക്കും അന്തംവിട്ടു. ഇടപ്പള്ളിയില്‍ ഷോപ്പ് ഉത്ഘാടനത്തിനെത്തിയ മോഹന്‍ലാലിന്റെ പുതിയ ലുക്ക് ആരാധകരെ ശരിക്കും അമ്പരപ്പിച്ചിരുന്നു. ക്രിസ്മസ് സന്ദേശം നേര്‍ന്നുകൊണ്ടുള്ള താരത്തിന്റെ ഈ പുതിയ സ്റ്റൈല്‍ ആരാധകര്‍ക്ക് ഇരട്ടി ഞെട്ടല്‍ സമ്മാനിച്ചിരിക്കുകയാണ്.
Post Your Comments