വിവാഹം കുടുംബം എന്നെ കാരണങ്ങള്‍ കൊണ്ട് സിനിമാ മേഖലയില്‍ നിന്നും പിന്മാറിയ നായികമാരില്‍ പലരും വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവ് ആഘോഷിക്കുകയാണ്. ശാന്തി കൃഷ്ണ, കാര്‍ത്തിക, രോഹിണി തുടങ്ങി മലയാളികളുടെ ഒരു കാലത്തെ ഇഷ്ടനായികമാര്‍ തിരിച്ചെത്തി. എന്നാല്‍ മലയാളിയുടെ പ്രണയത്തിനു പുതു നിര്‍വചനം നല്കിയ നായികാ സുമലത അഭിനയലോകത്തെയ്ക്ക് മടങ്ങി വന്നില്ല.
എണ്‍പതുകളിലും തൊണ്ണൂറുകളിലും ഹിന്ദിയിലും തെലുങ്കിലും തമിഴിലും മലയാളത്തിലുമൊക്കെ നിറ സാന്നിധ്യമായിരുന്നു സുമലത. എഴുപതിന്റെ അവസാനിത്തില്‍ ദിസൈ മാറി പറവൈകള്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സുമലതയുടെ അരങ്ങേറ്റം. 1979 ല്‍ ആന്ധ്രപ്രദേശില്‍ നിന്ന് പതിനഞ്ചാം വയസ്സില്‍ സുന്ദരി പട്ടം അണിഞ്ഞ സുമലതയെ 1001 രൂപ പ്രതിഫലം വാഗ്ദാനം ചെയ്താണ് ഡി രാമ നായിഡു അന്ന് തന്റെ ചിത്രത്തിലേക്ക് ക്ഷണിച്ചത്. മികച്ച പുതുമുഖ നടിയുമായി. തമിഴില്‍ നിന്ന് കന്നടയിലേക്കും തെലുങ്കിലേക്കും ബോളിവുഡിലേക്കും സുമലതയ്ക്ക് അവസരങ്ങള്‍ വന്നു. 1980 ല്‍ മൂര്‍ഖന്‍ എന്ന ചിത്രം ചെയ്തുകൊണ്ടായിരുന്നു മലയാളത്തിലേക്കുള്ള അരങ്ങേറ്റം. അക്കാലത്ത് മമ്മൂട്ടിയുടെ ഏറ്റവും മികച്ച ഓണ്‍സ്ക്രീന്‍ പെയര്‍ എന്നാണ് സുമലതയെ വിളിച്ചിരുന്നത്. തൂവാനത്തുമ്പികള്‍ എന്ന ചിത്രവും ക്ലാര എന്ന കഥാപാത്രത്തെയും മലയാളികള്‍ക്ക് ഇന്നും ഇഷ്ടമാണ്.
ഇപ്പോള്‍ സിനിമാ ലോകത്തുള്ള ചില പ്രവണതകളാണ് തന്നെ നിരാശപ്പെടുത്തുന്നത് എന്നും അക്കാരണത്താലാണ് അഭിനയിക്കാത്തത് എന്നും സുമലത പറയുന്നു. ഇന്നും അഭിനയിക്കാന്‍ തനിക്ക് താത്പര്യമുണ്ട്. പക്ഷെ അന്നത്തെ നായകന് ഇപ്പോഴും മികച്ച വേഷങ്ങള്‍ ചെയ്യുമ്പോള്‍ തന്നെ പോലുള്ള നടിമാരെ തേടിയെത്തുന്നത് യാതൊരു പ്രാധാന്യവുമില്ലാത്ത ചെറിയ വേഷങ്ങളാണ്. പ്രാധാന്യമുള്ള കഥാപാത്രങ്ങളൊന്നും വരാത്തത് കൊണ്ടാണ് മടങ്ങി വരാത്തത് എന്നു നടി വ്യക്തമാക്കുന്നു. എന്നാല്‍ താരത്തിന്റെ തിരിച്ചു വരവിനേക്കാള്‍ ഇപ്പോള്‍ ചര്‍ച്ച മകന് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നതാണ്.
സുമലതയുടെ മകന് അഭിഷേക് ഗൗഡ അഭിനയരംഗത്തേയ്ക്ക് കടക്കുകയാണ്. കന്നട നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ അംബരീഷ് ആണ് സുമലതയുടെ ഭര്‍ത്താവ്. പ്രമുഖ നിര്‍മ്മാതാവായ സന്ദേശ് നാഗരാജ് ഒരുക്കുന്ന ചിത്രത്തിലാണ് അഭിഷേക് നായകനാവുന്നത്.
Post Your Comments