സിനിമാ മേഖലയിലെ സ്ത്രീ സംഘടനയില്‍ അംഗമല്ലാത്തതിന്റെ കാരണം തുറന്നു പറഞ്ഞു നടി സുരഭി ലക്ഷ്മി. തന്റെ മൗനം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്നു തോന്നിയിട്ടാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് സംഘടനയില്‍ നിന്ന് മാറി നിന്നതെന്ന് സുരഭി പറയുന്നു. ആദ്യകാലങ്ങളില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ വാട്സ് ആപ് ഗ്രൂപ്പില്‍ അംഗമായിരുന്നു സുരഭി. എന്നാല്‍ ദേശീയ അവാര്‍ഡ് ലഭിച്ച സമയത്തെ തിരക്കിനിടയില്‍ സംഘടനയെക്കുറിച്ചുള്ള ഗ്രൂപ്പ് ചര്‍ച്ചകളില്‍ സജീവമായി ഇടപെടാന്‍ സാധിച്ചില്ല. എന്റെ മൗനം സംഘടനയിലെ മറ്റു അംഗങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് സൂചിപ്പിക്കുന്ന ഒരു മെസേജ് കണ്ടപ്പോള്‍ ഞാന്‍ സംഘടനയ്ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ച് മാറി നിന്നുവെന്ന് സുരഭി പറയുന്നു.
Post Your Comments