തമിഴ് സിനിമ നടന് രാജേന്ദ്രന് മലയാളികള്‍ക്കും സുപരിചിതനാണ്. മൊട്ട രാജേന്ദ്രന് എന്ന പേരില്‍ പ്രശസ്തനായ ഈ സിനിമാ താരത്തിന്റെ രൂപം ഇങ്ങനെ മാറാന്‍ കാരണം ഒരു മലയാള സിനിമയ്ക്കിടെ സംഭവിച്ച ദുരന്തമാണ്. ഇപ്പോള്‍ കൊമേഡിയന്‍ ആയും വില്ലനായും തിളങ്ങുകയാണ് രാജേന്ദ്രന്. സാധാരണ നടന്മാരെ പോലെ ഇരുന്നിരുന്ന വ്യക്തിയാണ് രാജേന്ദ്രന്. പക്ഷെ ഇപ്പോള്‍ ഒരു മുടിയും അദ്ദേഹത്തിനില്ല. തല നിറയെ മുടിയും ഉരുക്ക് മസിലും സിക്സ് പായ്ക്ക് ബോഡിയും എല്ലാം ഉളള സുന്ദരനായ ഈ യുവാവ് ഇന്ന് എല്ലാവര്ക്കും പേടി തോന്നുന്ന രൂപത്തിലേക്ക് എത്താന്‍ കാരണം മലയാള സിനിമയാണത്രേ.
മലയാളത്തില്‍ അടക്കം തെന്നിന്ത്യയിലെ തിരക്കുളള സ്റ്റണ്ട് മാസ്റ്ററായിരുന്നു ഇദ്ദേഹം. പണ്ട് ഒരുപാട് ചിത്രങ്ങളില്‍ മോഹന്‍ലാലിനും അരവിന്ദ് സ്വാമിയ്ക്കുമൊപ്പം ഗുണ്ടയായി അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിംഗിനിടെ പറ്റിയ ഒരു അപകടമാണ് ഈ രൂപത്തിലേക്ക് കൊണ്ടെത്തിച്ചത്. കല്പെറ്റ എന്ന മലയാളം സിനിമയില്‍ നായകന് രാജേന്ദ്രനെ തല്ലുന്ന ഒരുരംഗമുണ്ട്. തല്ല് കൊണ്ട് രാജേന്ദ്രന് ഒരു പുഴയില്‍ വീഴണമായിരുന്നു. എന്നാല്‍ രാജേന്ദ്രന് ചെന്ന് വീണ പുഴ മാലിന്യങ്ങള്‍ നിറഞ്ഞതായിരുന്നു. അതിലെ രാസവസ്തുക്കള്‍ ഇദ്ദേഹത്തിന്റെ തലമുടി മുഴവന്‍ പൊഴിച്ച് കളഞ്ഞു. പുരികം പോലും പൊഴിഞ്ഞു. ഏറെ ദിവസം ആശുപത്രിയിലും കഴിയേണ്ടി വന്നു.
സംവിധായകന് ബാലയുടെ കണ്ണില്‍ പെട്ടതോടെ വിരൂപനായി മാറിയ രാജേന്ദ്രന്റെ സമയം തെളിഞ്ഞു. ആദ്യം വില്ലനും പിന്നെ ഹാസ്യതാരവുമായി. സിക്സ് പായ്ക്ക് ഇപ്പോഴും ഉടവില്ലാതെ ഈ താരം സൂക്ഷിക്കുന്നു. അഞ്ഞൂറിലേറെ സിനിമകള്‍ ഇതിനോടകം രാജേന്ദ്രൻ ചെയ്തിട്ടുണ്ടുമുണ്ട്.
Post Your Comments