![](/movie/wp-content/uploads/2017/12/tovino.jpg)
മമ്മൂട്ടിയെ വിമര്‍ശിച്ചതിന്റെ പേരില്‍ പാര്‍വതിക്കൊപ്പം നിന്ന റിമയുടെയും ആഷിഖിന്റെയും നിലപാടില്‍ പ്രതിഷേധിച്ച് ആഷിക് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മായനദി’ കാണില്ലെന്ന് തീരുമാനം എടുത്തിരിക്കുകയാണ് ചില പ്രേക്ഷകര്‍.
“റിമ കല്ലിങ്കലിന്റെ ഭര്‍ത്താവ് സംവിധാനം ചെയ്ത ചിത്രം കാണില്ല” എന്നായിരുന്നു ടോവിനോ തോമസിന്റെ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു പ്രേക്ഷകന്റെ കമന്റ്. “തനിക്ക് സിനിമ കാണാന്‍ നല്ല ആഗ്രഹമുണ്ടെന്നും ഫെമിനിച്ചികളെ ഓര്‍ക്കുമ്പോള്‍ വേണ്ടാ എന്ന് വയ്ക്കുന്നതാണെ”ന്നുമായിരുന്നു മറ്റൊരു പ്രേക്ഷകന്റെ കമന്റ്. പ്രേക്ഷകരുടെ വിമര്‍ശനപരമായ അഭിപ്രായം കൂടിയതോടെ ടോവിനോ തോമസ് ഒരു പ്രേക്ഷകന്റെ കമന്റിനു താഴെ മറുപടിയുമായി രംഗത്തെത്തി.
Post Your Comments