ബോളിവുഡ് സൂപ്പര്‍ താരമായ സല്മാന് ഖാനും ശില്പ ഷെട്ടിയും ഇപ്പോള്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. ഇരുവരും ഒരു ചാനല്‍ പരിപാടിയില്‍ ജാതീയമായി അധിക്ഷേപിച്ചുവെന്ന് ആരോപണം. ഇതിനെ തുടര്‍ന്ന് കേസ് ആയിരിക്കുകയാണ്.
ഒരു ചാനല്‍ ഷോയില്‍ പങ്കെടുക്കുന്നതിനിടയില്‍ പട്ടിക ജാതി വിഭാഗങ്ങളെ അപമാനിക്കുന്ന തരത്തില്‍ ഇരുവരും സംസാരിച്ചുവെന്നാണ് ആരോപണം. സംഭവത്തില്‍ ദേശീയ പട്ടിക ജാതി കമ്മീഷന്, പ്രക്ഷേപണ മന്ത്രാലയത്തോടും പോലീസിനോടും വിശദീകരണം തേടിയിട്ടുണ്ട്. ഡല്‍ഹിയിലെ വാല്മീകി സമാജ് ആക്ഷന്‍ കമ്മിറ്റിയുടെ പരാതിയെ തുടര്‍ന്നാണ് കമ്മീഷന് വിശദീകരണം തേടിയിരിക്കുന്നത്.
ഇതിനിടെ സംഭവത്തില്‍ മാപ്പു ചോദിച്ച് ശില്‍പ്പ ഷെട്ടി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ആരുടെയും വികാരത്തെ വ്രണപ്പെടുത്താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും അങ്ങനെയുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ശില്‍പ്പ ട്വിറ്ററില്‍ കുറിച്ചു.
Post Your Comments