
ഇപ്പോള്‍ സിനിമാ ലോകത്ത് മേയ്ക്ക്ഓവറുകളുടെ കാലമാണ്. ആരാധകരെ ഞെട്ടിപ്പിക്കുന്ന മേയ്ക്ക് ഒവരുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താര സുന്ദരി.
നടി മേനകയുടെ മകള്‍ കീര്‍ത്തി സുരേഷ് തെന്നിന്ത്യയിലെ താര സുന്ദരിയായി മാറിയിരിക്കുകയാണ്. മലയാളം പാടെ ഉപേക്ഷിച്ച് ഇപ്പോള്‍ തമിഴിലും തെലുങ്കിലും പൂര്‍ണ ശ്രദ്ധ കൊടുത്തിരിയ്ക്കുകയാണ് കീര്‍ത്തി . തെലുങ്കില്‍ പവര്‍സ്റ്റാര്‍ പവന് കല്യാണ്‍ നായകനായി എത്തുന്ന അഗ്ന്യാതവസിയാണ് കീര്‍ത്തിയുടെ പുതിയ ചിത്രം. കൂടാതെ ജമണി ഗണേഷിന്റെ ഭാര്യമാരില്‍ ഒരാളായ സാവിത്രിയുടെ വേഷം മഹാനടിയില്‍ അവതരിപ്പിക്കുനതും കീര്‍ത്തിയാണ്.
ക്യൂട്ട് സൗന്ദര്യം എന്ന് വിശേഷിപ്പിച്ച കീര്‍ത്തി ഇപ്പോള്‍ ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് . അഗ്ന്യാതവസിയുടെ ഓഡിയോ ലോഞ്ചിന് വന്ന കീര്‍ത്തി സുരേഷിന്റെ കോലം രൂപം കണ്ടാണ് ആരാധകര്‍ ഞെട്ടിയത്. കീര്‍ത്തി തന്നെയാണോ ഇത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചോദിയ്ക്കുന്നത്.
Post Your Comments