ഷാജി പാപ്പനെയും കൂട്ടുകാരെയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു, ‘ആട് ഒരു ഭീകര ജീവിയാണ്’ എന്ന ചിത്രം തിയേറ്ററില്‍ പരാജയപ്പെടുകയും മിനി സ്ക്രീനില്‍ വന്നപ്പോള്‍ പ്രേക്ഷകര്‍ ആഘോഷിക്കുകയും ചെയ്ത ചിത്രമാണ്.അതിനാലാണ് സിനിമയുടെ രണ്ടാം ഭാഗം ഒരുക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായത്. ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും വലിയ ആരധകകൂട്ടാമാണ് ഉള്ളത്.
ഷാജി പാപ്പന്, സാത്താന് സേവ്യര്‍, ഡ്യൂഡ്, ക്ലീറ്റസ്, അബു അങ്ങനെ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും സ്നേഹിക്കുന്ന മറ്റൊരു സിനിമ മലയാള സിനിമയുടെ ചരിത്രത്തിലുണ്ടാവില്ല. പരാജയപ്പെട്ട ഒരു സിനിമയുടെ രണ്ടാം ഭാഗം ഒരുക്കുന്നതും മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ തന്നെ ഗംഭീര അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.
‘ആട് ഒരു ഭീകര ജീവിയാണ്’ എന്ന ചിത്രത്തിന്റെ പോരായ്മകള്‍ പരിഹരിച്ചാണ് ആട് 2 ഒരുക്കിയിരിക്കുന്നതെന്നാണ് ഭൂരിഭാഗം പ്രേക്ഷകരുടെയും അഭിപ്രായം. ബോക്സോഫീസില്‍ വലിയ തരംഗം സൃഷ്ടിക്കാന്‍ സാധ്യതയുള്ള ആട് പുലിമുരുകന് എന്ന സിനിമയ്ക്ക് മാത്രമാണ് വെല്ലുവിളി ഉയര്ത്താനിടയില്ലാത്തത്, ബാക്കി അന്‍പതു കോടി ചിത്രങ്ങള്‍ക്കൊക്കെ ആട് വെല്ലുവിളിയാകും എന്നാണ് ചിത്രത്തിന്റെ ആദ്യ ദിവസങ്ങളിലെ തിരക്ക് സൂചിപിക്കുന്നത്. കേരളത്തിലെ മിക്ക കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്, അടുത്ത രണ്ടു ദിവസങ്ങളിലെ ഒട്ടുമിക്ക ഷോകളും ഇപ്പോഴേ ബുക്കിംഗ് ആയി കഴിഞ്ഞു, യുവാക്കള്‍ക്കൊപ്പം കുട്ടികളെയും സ്വാധീനിക്കുന്ന ചിത്രമാണ് ആട് 2, ക്രിസ്മസ് അവധിക്ക് ആട് കാണണമെന്നു വാശി പിടിക്കുന്ന കുട്ടികളൊക്കെ കുടുംബവുമായി ആട് കാണാന്‍ എത്തുന്നത് കളക്ഷന്റെ കാര്യത്തില്‍ ചിത്രത്തിന് കൂടുതല്‍ ഗുണം ചെയ്യും. ഈ നിലയ്ക്ക് ആണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ അന്‍പത് കോടി ക്ലബിലുള്ള ചിത്രങ്ങളെ ആട് പിന്നിലാക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.
Post Your Comments