രണ്ടായിരത്തി പതിനേഴിലെ തെന്നിന്ത്യന്‍ സിനിമയെ വിശകലം ചെയ്യുമ്പോള്‍ താരമൂല്യമുള്ള നായികമാരായി ഉയര്‍ന്ന ചില താരങ്ങളെ പരിചയപ്പെടാം. ഇനിടന്‍ സിനിമയിലെ വിസ്മയമായ ചിത്രമായ ബാഹുബലി മുതല്‍ പരിശോധിക്കാം
രാജ മൗലി ഒരുക്കിയ ബാഹുബലിയിലൂടെ ശ്രദ്ധേയരായ രണ്ടു നടിമാരാണ് അനുഷ്ക ഷെട്ടിയും തമന്ന ഭാട്ടിയയും. പ്രഭാസ് , റാണ ദാഗുബതി എന്നിവര്‍ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തില്‍ രമ്യ കൃഷ്ണനും മികച്ച വേഷം അവതരിപ്പിച്ചു. നയൻതാര, സമന്താ രൂത്ത് പ്രഭു, കീർത്തി സുരേഷ്, തൃഷ കൃഷ്ണൻ, കാജൽ അഗർവാൾ, ശ്രുതി ഹാസൻ, ഹൻസിക മോട്വാനി, ഐശ്വര്യ രാജേഷ് എന്നിവരാണ് തമിഴിലെ ഈ വര്‍ഷത്തെ മറ്റു വിജയ റാണിമാര്‍.
നയൻതാര
മലയാള സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ നയന്‍താര തമിഴില്‍ മുന്‍ നിര നായികയായി മാറിക്കഴിഞ്ഞു. തനി ഒരുവന്‍ എന്ന ചിത്രത്തിനു ശേഷം ആരം എന്ന സിനിമയിലും മികച്ച വേഷം കൈകാര്യം ചെയ്ത നയന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാ പദവി നേടിക്കഴിഞ്ഞു. കൂടാതെ ടാറ്റ സ്കൈയുടെ ബ്രാന്റ് അംബാസിഡര്‍ കൂടിയാണ് ഈ താര സുന്ദരി.
സമന്ത രൂത്ത് പ്രഭു
നാഗ ചൈതന്യുമായുള്ള വിവാഹത്തോടെ വാര്‍ത്തയില്‍ നിറഞ്ഞു നിന്ന താരമാണ് സാമന്ത. തെലുങ്ക്, തമിഴ് ചിത്രങ്ങളിൽ പ്രധാന വേഷം ചെയ്യുന്ന സാമന്തയ്ക്ക് ധാരാളം അവസരങ്ങളുണ്ട്. വിവാഹ ശേഷം ഇടവേള എടുത്ത സാമന്ത ശിവ കാര്‍ത്തികേയന്റെ നായികയായി മടങ്ങി എത്തുകയാണ്
കീർത്തി സുരേഷ്
മലയാളി നടി മേനകയുടെ മകളായ കീര്‍ത്തി വ്ജയ് നായകനായ ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ താരമായി മാറി. ഇപ്പോള്‍ നടി സാവിത്രി ആയി അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ് താരം. ജമനി ഗണേഷിന്റെ ഭാര്യമാറില്‍ ഒരാളാണ് സാവിത്രി.
തൃഷ കൃഷ്ണൻ:
ആറു, തിരുപ്പതി, അരമനമൈ 2 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് തൃഷ. ശ്യാമപ്രസാദ് ഒരുക്കുന്ന ഹേ ജൂഡ് എന്ന ചിത്രത്തിലൂടെ മലയാള അരങ്ങേറ്റത്തിനു ഒരുങ്ങുകയാണ് താരം. നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകന്‍.
കാജൽ അഗർവാൾ:
ബോളിവുഡില്‍ വിജയം കൊയ്യാന്‍ തയ്യാറെടുക്കുകയാണ് കാജല്‍. വിജയ് നായകനായ തുപ്പാക്കിയിലേ പ്രകടനം മികച്ചതായിരുന്നു.
ശ്രുതി ഹാസൻ
കമലഹാസന്റെ മകൾ ശ്രുതി ഹാസൻ രാജ്കുമാർ റാവുവിനൊപ്പം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.
ഹൻസിക മോട്വാനി:
ബാലതാരമായി സിനിമയില്‍ എത്തിയ ഹന്‍സിക തമിഴിലെ ഒരു ജനപ്രിയ താരമായി മാറിയിരിക്കുകയാണ്. വില്ലന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളികള്‍ക്കും താരം പ്രിയങ്കരിയായി.
Post Your Comments