ബല്‍റാം / താരാദാസ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ബോളിവുഡ് താര സുന്ദരിയാണ് കത്രീന കൈഫ്. തന്റെ അടുക്കല്‍ പ്രണയോപദേശം തേടി എത്തിയ സംവിധായകനെ കുറിച്ച് നടി പറയുന്നു. ബോളിവുഡ് ഹിറ്റ് സംവിധായകന്‍ കരണ്‍ ജോഹര്‍ ഒരിക്കല്‍ തന്റെ പക്കല്‍ നിന്ന് പ്രണയത്തെകുറിച്ച് ഉപദേശം തേടിയിട്ടുണ്ടെന്ന് കത്രീന കൈഫ് വ്യക്തമാക്കുന്നു. 104.8 ഇഷ്ക് എഫ്‌എമ്മില്‍ കോളിംഗ് കരണ്‍ എന്ന പരിപാടി അവതരിപ്പിക്കുകയാണ് കരണ്‍. പ്രണയബന്ധങ്ങളില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് സാധിക്കുന്ന പരിഹാരങ്ങള്‍ പറഞ്ഞുകൊടുക്കുന്നതാണ് ഈ പരിപാടി. ഈ പരിപാടിയെക്കുറിച്ചുള്ള അഭിപ്രായം പങ്കുവയ്ക്കുന്ന വേളയിലാണ് കത്രീന പ്രണയത്തെകുറിച്ച് ഉപദേശം തേടേണ്ട സാഹചര്യം തനിക്ക് ഉണ്ടായിട്ടില്ലെന്നും എന്നാല്‍ കരണ്‍ ഒരിക്കല്‍ തന്റെയടുത്ത് ഇതേ വിഷയത്തില്‍ ഉപദേശം തേടിയിട്ടുണ്ടെന്നും |പറയുന്നത്.
തന്റെയടുക്കല്‍ കരണ്‍ ഉപദേശം തേടാന്‍ എത്തിയപ്പോള്‍ സന്തോഷത്തോടെതന്നെ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ടെന്നും കത്രീന കൂട്ടിച്ചേര്‍ക്കുന്നു. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത അഗ്നിപത്, ബാര്‍ ബാര്‍ ദേഘോ തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായിരുന്നു കത്രീന.
Post Your Comments