സിനിമാ ലോകത്ത് പിണക്കങ്ങള്‍ സാധാരണം. ഇപ്പോള്‍ ബോളിവുഡ് സിനിമാ മേഖലയില്‍ നിന്നും കേള്‍ക്കുന്നത് സല്‍മാനും അക്ഷയ് കുമാറും തമ്മില്‍ അത്ര സ്നേഹത്തില്‍ അല്ലെന്നാണ്. ഇത് ചര്‍ച്ചയാവാന്‍ കാരണം തന്റെ പുതിയ ചിത്രമായ കേസരിയില്‍ സല്മാന് ഖാന് ഉണ്ടാവില്ലെന്ന് അക്ഷയ് കുമാര്‍ വ്യക്തമാക്കിയതാണ്. ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന ‘കേസരി’ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ സല്മാന് ഖാനാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ കരണ്‍ ജോഹറും താനും ചേര്‍ന്നാണ് ചിത്രം യാഥാര്‍ഥ്യമാക്കുന്നതെന്ന് അക്ഷയ് കുമാര്‍ വ്യക്തമാക്കി.
സിനിമയുടെ ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രമായ പാഡ്മാനിന്റെ പ്രചരണവുമായി തിരക്കിലാണ് അക്ഷയ് കുമാര്‍. ഇതിന് ശേഷമായിരിക്കും കേസരിയിലേക്ക് കടക്കുക. കരണ്‍ ജോഹറാണ് ചിത്രത്തിലെ നിര്‍മാതാവ്. സല്മാന് ചിത്രത്തിലുണ്ടാകുമോ എന്ന ചോദ്യത്തിന് അത് ഉണ്ടാകില്ലെന്നാണ് അക്ഷയ് പറഞ്ഞത്. അക്ഷയ് കുമാര്‍ നായകനാകുന്ന ചിത്രത്തില്‍ കരണ്‍ ജോഹറിനൊപ്പം ചേര്‍ന്ന് സംവിധാനം ചെയ്യുമെന്ന് കഴിഞ്ഞ ജനുവരിയില്‍ സല്മാന് ഖാന് ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.
Post Your Comments