CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

‘സ്നേഹം കൊണ്ടാണെന്ന് അറിയാം. എങ്കിലും അത് കണ്ടപ്പോള്‍ സന്തോഷമല്ല വിഷമമാണ് തോന്നിയത്’; ജയസൂര്യ

ഷാജി പാപ്പാനെയും കൂട്ടരെയും കൈനീട്ടി സ്വീകരിച്ച സന്തോഷം ആരാധകരോട് പങ്കുവയ്ക്കാന്‍ ഫേസ് ബുക്ക് ലൈവില്‍ നടന്‍ ജയസൂര്യ. ആട് 2 വിജയിച്ചതിന് എല്ലാവര്‍ക്കും നന്ദി പറഞ്ഞ ജയസൂര്യ കൂട്ടത്തില്‍ പാലഭിഷേകം നടത്തിയതിനെക്കുരിച്ചും പറഞ്ഞു. ‘ആട് 2 ഒരു മാസ് എന്റര്‍ടെയിനറാണെന്നും എല്ലാവര്‍ക്കും സിനിമ ഇഷ്ടപ്പെട്ടുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതിലെ കഥാപാത്രങ്ങളെ വീണ്ടും സ്വീകരിച്ചതിന് നന്ദി. എന്റെ മകനും ആട് 2 ഇഷ്ടപ്പെട്ടു. ആട് 2 വെല്ലുവിളി നിറഞ്ഞതായിരുന്നു. ആട് ആദ്യഭാഗം പരാജയപ്പെട്ടിട്ടും അതിന്റെ രണ്ടാം ഭാഗവുമായി വരുന്നത് വലിയൊരു ചങ്കൂറ്റമാണ്. ആ ചങ്കൂറ്റം ഏറ്റെടുത്തത് വിജയ് ബാബുവാണ്. ആദ്യഭാഗത്തെക്കാള്‍ ശക്തമായ തിരക്കഥ എഴുതാന്‍ മിഥുന്‍ മാനുവല്‍ കാണിച്ച ചങ്കൂറ്റം. അതൊക്കെ തന്നെയാണ് ഈ സിനിമയുടെ നട്ടെല്ല്’. ജയസൂര്യ വീഡിയോയില്‍ പറഞ്ഞു.

ആരാധകരോട് തനിക്കൊരു അപേക്ഷയുണ്ടെന്നും ജയസൂര്യ ലൈവില്‍കൂട്ടിച്ചേര്‍ത്തു. ‘പാലഭിഷേകം ചെയ്യുന്നത് കണ്ടു. എന്നോടുളള സ്നേഹം കൊണ്ടാണെന്ന് അറിയാം. അത് കണ്ടപ്പോള്‍ സന്തോഷമല്ല വിഷമമാണ് തോന്നിയത്’. മുന്പ് മെര്‍സല്‍ സിനിമയുടെ റിലീസ് സമയത്ത് ദളപതി വിജയും തന്റെ ആരാധകരോട് പാലഭിഷേകം വേണ്ടെന്ന് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button