CinemaGeneralIndian CinemaInternationalLatest NewsMollywoodNEWSTollywood

“സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണ്‌ ഞാന്‍” കയ്യടി നേടി മാസ്റ്റര്‍പീസിലെ മമ്മൂട്ടിയുടെ പഞ്ച് ഡയലോഗ്

ഇന്നലെ പ്രദര്‍ശനത്തിനെത്തിയ മാസ് ചിത്രം മാസ്റ്റര്‍ പീസിലെ മമ്മൂട്ടിയുടെ പഞ്ച്  ഡയലോഗ് വൈറലാകുന്നു. സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണ്‌ ഞാന്‍” എന്ന മമ്മൂട്ടിയുടെ ഡയലോഗ് തീയേറ്ററില്‍ കയ്യടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. വരലക്ഷ്മി അവതരിപ്പിക്കുന്ന പൊലീസ് ഓഫീസറോട് ആണ് ആദ്യം ഈ ഡയലോഗ് പറയുന്നത്. പിന്നീട് രണ്ടു തവണ കൂടി ആവര്‍ത്തിക്കുന്നുണ്ട്. കസബ സിനിമയിലെ മമ്മൂട്ടിയുടെ സ്ത്രീ വിരുദ്ധ സംഭാഷണങ്ങളെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കുള്ള മറുപടിയായാണ്‌ ആരാധകര്‍ ഈ സംഭാഷണത്തെ വിലയിരുത്തുന്നത്. പാര്‍വ്വതിയുടെ ആരോപണങ്ങള്‍ക്ക് മറുപടി കൊടുക്കാതെ മൌനം പാലിച്ച മമ്മൂട്ടി ഈ ചിത്രത്തിലെ സംഭാഷണത്തിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് എന്നാണ് പൊതുവേയുള്ള അഭിപ്രായം.

shortlink

Related Articles

Post Your Comments


Back to top button