‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് മുന്നോടിയായി നടൻ നിവിൻ പോളിയെക്കുറിച്ചു അറിയാൻ ഗൂഗിളിൽ ശാന്തികൃഷ്ണ സെർച്ച് ചെയ്തു എന്ന വാർത്ത ഏറെ വിവാദം ആയിരുന്നു.ഒരു നീണ്ട ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് വന്നത് കൊണ്ടാണ് തനിക്കു പുതിയ താരങ്ങളെ പരിചയം ഇല്ലാത്തതെന്ന് അവർ വ്യക്തമാക്കിയിരുന്നു.ഇതേക്കുറിച്ചു ഈ ഇടയ്ക്കു ഒരു അഭിമുഖത്തിൽ അവരോടു ചോദിച്ചപ്പോൾ സമാനമായ മറ്റൊരു കഥയാണ് അവർ പങ്കുവെച്ചത്.
സുവീരൻ സംവിധാനം ചെയുന്ന ‘മഴയെത്തു’ എന്ന ചിത്രത്തിൻറെ ചിത്രീകരണത്തിന്റെ ആദ്യ ദിവസം നടന്ന സംഭവം ആണ് അവർ പങ്കു വെച്ചത്.നടി അപർണയാണ് ശാന്തി കൃഷ്ണയോടൊപ്പം അഭിനയിക്കുന്നത്. തന്റെ കൂടെ അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച അപർണ പിന്നീടാണ് ശാന്തികൃഷ്ണയെകുറിച്ച് അറിയാൻ ഗൂഗിൾ സെർച്ച് നടത്തിയെന്ന കാര്യം അവരോടു പറഞ്ഞത്. ഇതൊന്നും വലിയ ഒരു തെറ്റല്ലെന്ന് ശാന്തികൃഷ്ണ പറയുന്നു.ഇത്തരം കാര്യങ്ങൾ വിവാദം ആകേണ്ട കാര്യം ഇല്ലെന്നാണ് അവരുടെ അഭിപ്രായം.
Post Your Comments