സുന്ദരികളായ ഒട്ടേറെ നായികമാര്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടനാണ് ശ്രീനിവാസന്. അതേ പോലെ ശ്രീനിവാസന് എന്ന പ്രതിഭയുടെ നായികയാകാന്‍ അവസരം ലഭിച്ച നായികമാരും മലയാളത്തില്‍ വിരളമല്ല. ഉര്‍വശിയും പാര്‍വതിയും മുതല്‍ മമ്ത മോഹന്‍ദാസ് വരെ നീളുന്നു ആ നിര. മോനിഷ, ഗൗതമി, രേഖ, മീന, ദേവയാനി അങ്ങനെ ഒട്ടേറെ നായികമാരുടെ നായകനായി വെള്ളിത്തിരയില്‍ മിന്നി തിളങ്ങിയ ശ്രീനിവാസന് ഒരിക്കല്‍ ഒരു വേദിയില്‍ വെച്ച് തന്റെ പുതിയ ചിത്രത്തില്‍ നായികയന് പോകുന്ന സുഹാസിനിയെ ‘ഒരു റിട്ടേയഡ് സുന്ദരി’ എന്നാണ് സംബോധന ചെയ്തത്. ശ്രീനിവാസന്റെ ഈ പരാമര്‍ശം ഉര്‍വശി, ജയറാം ഉള്‍പ്പടെയുള്ളവര്‍ ഇരുന്ന വേദിയില്‍ ചിരി പടര്‍ത്തി. ശ്രീനിവാസന്റെ മകനായ വിനീത് ശ്രീനിവാസന് അഭിനയിച്ച ‘മകന്റെ അച്ഛന്’ എന്ന ചിത്രത്തിലാണ് സുഹാസിനി ശ്രീനിവാസന്റെ ഭാര്യയായി അഭിനയിച്ചത്.
Post Your Comments