BollywoodCinemaGeneralMovie GossipsNEWSWOODs

വിവാഹത്തെക്കുറിച്ച് നടി പ്രിയങ്ക ചോപ്ര

ബോളിവുഡില്‍ വീണ്ടും ഒരു വിവാഹ കാര്യം ഉയര്‍ന്നു വരുന്നു. താര സുന്ദരി അനുഷയും വിരാടുമാസയുള്ള വിവാഹം അടുത്തിടെ ബോളിവുഡിലെ ചര്‍ച്ചാ വിഷയമായിരുന്നു. ഇതിനെ തുടര്‍ന്ന് അനുഷ്‌കയുടെ പ്രിയ കൂട്ടുകാരി പ്രിയങ്ക ചോപ്രയുടെ വിവാഹം എന്നാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സീ സിനി അവാര്‍ഡില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ വിവാഹത്തെക്കുറിച്ച് പ്രിയങ്ക ചോപ്രയോട് ചോദിച്ചു. ഇതിനു കിടിലം മറുപടിയാണ് താരം നല്‍കിയത്

അനുഷ്‌കയുടെ വിവാഹം കഴിഞ്ഞു, ഹോളിവുഡ് സിനിമയിലൂടെ പ്രിയങ്കയുടെ പേര് രാജ്യാന്തര തലത്തിലും പ്രശസ്തമായി, ഇനി പ്രിയങ്കയുടെ വിവാഹമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. അനുഷ്‌കയുടെ വിവാഹവും ഇന്റര്‍നാഷണല്‍ ലെവലിലെ എന്റെ പ്രശസ്തിയും തമ്മില്‍ എന്തു ബന്ധമെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ”മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് നടക്കുന്ന ഒന്നല്ല വിവാഹം. എനിക്ക് അനുയോജ്യനായ ഒരാളെ കണ്ടെത്തിയാല്‍ വിവാഹം കഴിക്കും. പക്ഷേ ഇതുവരെ അങ്ങനെയൊരാളെ കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞിട്ടില്ല” പ്രിയങ്ക പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button