ഫ്രാന്‍സില്‍ ജനിച്ച കേരളത്തിന്റെ മരുമകളായ നടിയും നര്‍ത്തകിയുമായ പാരീസ് ലക്ഷ്മി മലയാളികള്‍ക്ക് എന്നും പ്രിയങ്കരിയായ താരമാണ്. ബാംഗ്ലൂര്‍ ഡേയ്സിലെ മിഷേലായി താരം എത്തി. കേരളീയ ജീവിത പാരമ്പര്യത്തോടും കഥകളിയോടും ശാസ്ത്രീയ നൃത്തത്തോടുമുള്ള ഇഷ്ടവും കാരണം കേരളത്തിന്റെ മരുമകളായി മാറിയതാണ് ഈ കലാകാരി.
എന്നാല്‍ അഭിനയവും നൃത്തവും കഥകളിയുമൊക്കെ ഈ കലാകാരിയ്ക്ക് പ്രിയമാനെങ്കിലും അതിനൊപ്പം വിചിത്രമായ ഒരു ഇഷ്ടം കൂടിയുണ്ട് പാരീസ് ലക്ഷ്മിക്ക്. താരം തന്നെയാണ് തന്റെ ഇഷ്ടത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ലക്ഷ്മിക്ക് വിഷ പാമ്പുകളെ കൊണ്ടുനടക്കാന്‍ ഏറെ ഇഷ്ടമാണ്. പാമ്പുകളെ മാലപോലെ കഴുത്തില്‍ അണിയുന്ന ചിത്രങ്ങളാണ് പങ്കുവച്ചത്. ഇതിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.
Post Your Comments