മലയാള സിനിമയില്‍ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് പൃഥ്വിരാജ്. തന്റേതായ അഭിപ്രായം എല്ലായിപ്പോഴും തുറന്നു പറയാന്‍ താരം ശ്രമിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ മലയാള സിനിമയിലെ ചില അനാരോഗ്യകരമായ പ്രവണതകളെക്കുറിച്ച് തുറന്നു പറയുകയാണ് താരം. ഓരോ സിനിമയും ഇപ്പോള്‍ വിജയിച്ചുവെന്നു പറയുന്നത് കളക്ഷന്റെ പേരിലാണ്. ആദ്യദിനത്തിലെ കളക്ഷന്റെ പേരിലല്ല സിനിമ അറിയപ്പെടേണ്ടത് . അന്നാല്‍ തന്റെ സിനിമകളും നിര്‍ഭാഗ്യവശാല്‍ ആ കുരുക്കില്‍ പെട്ടുപോകുന്നുണ്ടെന്നും പൃഥ്വിരാജ് പറയുന്നു . പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമ മാര്‍ക്കറ്റ് ചെയ്യുന്നത് ആദ്യദിനത്തിലെ കളക്ഷന്റെ പേരിലാവരുത് എന്നും ബജറ്റ് കൂടുമ്പോള്‍ ചിത്രം നന്നാകുന്നു എന്ന ചിന്ത ശരിയല്ലെന്നും പൃഥ്വിരാജ് പറയുന്നു.
”മലയാളസിനിമയുടെ കാന്‍വാസ് വലുതാകുന്നതിലും തിയേറ്റര്‍ കളക്ഷന്‍ കൂടുന്നതിലും സന്തോഷമുണ്ട്, എന്നാല്‍ സിനിമ മാര്‍ക്കറ്റ്‌ചെയ്യുന്നത് അതിന്റെയൊന്നും പേരിലാകരുത്. ബജറ്റ് കൂടുമ്പോള്‍ ചിത്രം നന്നാകുന്നു എന്നത് ശരിയല്ല. എന്റെ സിനിമകളെക്കുറിച്ചുള്ള കോടികളുടെ കണക്കുകളെല്ലാം ഞാനും കേള്‍ക്കാറുണ്ട്. അവയില്‍ പലതും ശരിയല്ല” പൃഥ്വി പറയുന്നു.
Post Your Comments