
ചിത്രീകരണം തുടങ്ങും മുന്‍പ് തന്നെ വാര്‍ത്തകളില്‍ ഇടംനേടിയ ചിത്രമാണ് ഒടിയന്. മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്നു എന്നതിന് പുറമേ നിരവധി പ്രത്യേകതകളും ചിത്രത്തിന്റെതായി പുറത്തുവന്നു. പതിനെട്ടു കിലോയോളം ഭാരം കുറച്ച് മുപ്പത് കാരന്റെ ഗെറ്റപ്പില്‍ സ്ലിമ്മായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ മോഹന്‍ലാലിലെ കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രങ്ങള്‍ കണ്ട് ഇത് ഒര്‍ജിനല്‍ അല്ലെന്നും ‘സ്പെഷ്യല്‍ ഇഫക്ട്’ ആണെന്നുമൊക്കെ പ്രച്ചരിപ്പിച്ചവരും കുറവല്ല. എല്ലാ സസ്പെന്സുകളും തെറ്റിച്ചു കൊണ്ട് മോഹന്‍ലാല്‍ അതെ രൂപത്തില്‍ കൊച്ചിയില്‍ ഒരു ഉത്ഘാടന വേദിയിലും പ്രത്യക്ഷപ്പെട്ടു. നേരിട്ട് കാണാന്‍ കൂടിയ ആരാധകരെ മോഹന്‍ലാല്‍ ശരിക്കും ഞെട്ടിച്ചത് അപ്പോഴാണ്. നീലജീന്‍സും ടീ ഷര്‍ട്ടുമണിഞ്ഞ് സണ്‍ഗ്ളാസ് വച്ച മോഹന്‍ലാലിനെ ആദ്യം തിരിച്ചറിയാന്‍ ആരാധകര്‍ക്കും കഴിഞ്ഞില്ല. ഇതോടെ വിമര്‍ശകരുടെ വായടപ്പിക്കാന്‍ മോഹന്‍ലാലിനും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു. ലാലിന്റെ ഈ രൂപ മാറ്റം സിനിമയോടുള്ള സമര്‍പ്പണം ആണെന്ന് അറിയാവുന്നവര്‍ അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിയുകയാണ്. പല പ്രശസ്ത താരങ്ങളും സംവിധായകരും മോഹന്‍ലാലിനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു.
Post Your Comments