മികച്ച വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയായി മാറിയ വെള്ളാരം കണ്ണുള്ള മാധവിയെ ഓര്‍മ്മയില്ലേ. ആകാശ ദൂത് എന്ന ചിത്രത്തിലെ അഭിനയം മതി മാധവിയെ സ്നേഹിക്കാന്‍. ആകാശ ദൂതിന് പുറമേ നവംബറിന്റെ നഷ്ടം, ഒരു വടക്കന്‍ വീരഗാഥ എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളും മാധവിയുടേതായിട്ടുണ്ട്. സിനിമാ അഭിനയം ഉപേക്ഷിച്ചു മാധവി മാറി നില്‍ക്കുകയാണ്. കുറേക്കാലമായി മാധ്യമങ്ങളില്‍ ഒന്നും പിടി കൊടുക്കാതെ മാധവി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഈ നടി എവിടെ ഉണ്ടെന്ന് ആര്‍ക്കും ഒരു അറിവില്ലായിരുന്നു. പഴയ പല നടിമാരും അഭിനയത്തിലേയ്ക്ക് തിരിച്ചുവരവ് നടത്തിയപ്പോഴും മാധവി മാത്രം എത്തിയില്ല. ഒടുവില്‍ താരം തന്നെ ആ ഈ സസ്പെന്‍സ് പൊളിച്ച് രംഗത്ത് എത്തി.
വിവാഹിത ആയതോടെ സിനിമ ഉപേക്ഷിച്ച മാധവി ഇപ്പോള്‍ ഭര്‍ത്താവ് റാല്‍ഫ് ശര്‍മ്മയ്ക്കും മക്കള്‍ക്കുമൊപ്പം ന്യൂ ജേഴ്സിയിലാണ് തമസം. അഭിനയം നിര്‍ത്തിയശേഷം വീട്ടില്‍ കുട്ടികളെ നോക്കി ഇരിക്കുക മാത്രമല്ല മാധവി ചെയ്തത്. അഭിനയത്തില്‍ മികവ് തെളിയിച്ച് പിന്‍വാങ്ങിയശേഷം വര്‍ഷങ്ങള്‍ക്കിപ്പുറം സ്വന്തമായി വിമാനം ഓടിക്കാനുള്ള ലൈസന്‍സും സ്വന്തം വിമാനവും ഇന്ന് മാധവിയുടെ പക്കലുണ്ട്. മാനുകളും പക്ഷികളും അടക്കം ധാരാളം പക്ഷിമൃഗാദികളെയും വളര്‍ത്തി സന്തോഷകരമായ ഒരു ജീവിതം നയിക്കുകയാണ് മാധവി.
Post Your Comments