GeneralIndian CinemaLatest NewsMollywoodNEWSWOODs

മോഹന്‍ലാലി​​​​ന്റെ പുതിയ ഒടിയന്‍ രൂപത്തെ വിമര്‍ശിച്ച്​ അഭിഭാഷ

സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമാണ് മോഹന്‍ലാലും ഒടിയനും. അദ്ദേഹം അമ്പത് ദിവസത്തെ കഠിന പരിശ്രമത്തിന്റെ ഫലമായി ശാരീരിക മാറ്റങ്ങള്‍ വരുത്തിയ മോഹന്‍ലാല്‍ പുതിയ രൂപത്തില്‍ പൊതു വേദിയില്‍ എത്തിയിരുന്നു. ആ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. എന്നാല്‍ മോഹന്‍ലാലി​​​​െന്‍റ പുതിയ ഒടിയന്‍ രൂപത്തെ അധിക്ഷേപിച്ച്‌​ രംഗത്തെത്തിയിരിക്കുകയാണ്​ അഭിഭാഷകയായ സംഗീത ലക്ഷ്​മണ്‍. ഒടിയന്‍ സിനിമയുടെ അണിയറക്കാര്‍ കാട്ടിക്കൂട്ടുന്നത്​ കോപ്രായങ്ങളാണെന്നാണ്​ അവര്‍ ഫെയിസ്​ബുക്ക്​ പോസ്​റ്റില്‍ പറയുന്നത്​.

മോഹന്‍ ലാലി​​​​െന്‍റ ഏറ്റവും മോശം രൂപമാണിതെന്നും ഇത്​ പോലുള്ള ഗിമ്മിക്​സ്​ കാട്ടി സിനിമയിറക്കി പ്രേക്ഷക​​​​െന്‍റ ​െഎ.ക്യൂ വിനെ അധിക്ഷേപിക്കരുതെന്നും എന്നെ പോലുള്ള സിനിമാപ്രേക്ഷകരുടെ ആസ്വാദനതലത്തെയും ബുദ്ധിയുടെ നിലവാരവും കുറച്ചു കാണരുതെന്നും അവര്‍ പോസ്​റ്റില്‍ പറയുന്നു.

നേരത്തെ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അനുകൂലിച്ച്‌​ ഇവര്‍ രംഗത്ത്​ വന്നിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും അവരുടെ പെണ്‍മക്കളെ സിനിമയിലിറക്കാത്ത​െതന്താണെന്ന്​ ചോദിച്ചുള്ള പോസ്​റ്റും വൈറലായിരുന്നു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

“ഒടിയന്‍” എന്നൊരു സിനിമ വരുന്നുണ്ട് പോലും.
എന്തെല്ലാം തരം കോപ്രായങ്ങളാണ് ഇപ്പോഴെ അതിന്റെ അണിയറക്കാര് കാട്ടി കൂട്ടുന്നത്?? തടി കുറച്ച, മെലിഞ്ഞ പുതിയ ലുക്കില്‍ മോഹന്‍ലാല്‍ എന്ന്. ദോഷം പറയരുതല്ലോ കൂളിംഗ് ഗ്ലാസ് ധരിച്ച്‌ പുതിയ ലുക്കില്‍ ഇറങ്ങിയിരിക്കുന്ന മോഹന്‍ലാലിനെ കണ്ടിട്ട്, എന്റെ കണ്ണുകള്‍ കൊണ്ട് നോക്കി കണ്ടിട്ട് the new Mohanlal looks constipated. 3-4 ദിവസമായി toilet പോകാത്ത, പോകാന്‍ സാധിച്ചിട്ടില്ല എന്ന പോലുള്ള ഒരു ലുക്ക്. This Mohanlal definitely doesn’t look better. More accurately, he looks his worst.
മോഹന്‍ലാല്‍, മമ്മൂട്ടി പോലുള്ള നടന്മാരുടെ സിനിമകള്‍ കോരി തരിച്ചിരുന്നു കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. Brand name നോക്കി സിനിമ കാണുന്ന പരിപാടി ഞാന്‍ അവസാനിപ്പിച്ചിട്ട് ഏതാണ്ട് പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടുണ്ടാവണം. മോഹന്‍ലാല്‍ 18 കിലോ അല്ല മുഴുവന്‍ കിലോയും കുറച്ചു വന്നു എന്ന് പറഞ്ഞാലും “ഒടിയന്‍” എന്ന സിനിമ ഇറങ്ങി ഏറ്റവും കുറഞ്ഞത് ഒരു 5 പേരെങ്കിലും കണ്ടതിന് ശേഷം നല്ലത് എന്ന് പറയാതെ, അതില്‍ ഒരാളെങ്കിലും എന്നോട് don’t miss it എന്നു പറയാതെ ഞാന്‍ ആ സിനിമ കാണില്ല. സിനിമ മികവുറ്റതാക്കാനാവണം അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ശ്രദ്ധ വേണ്ടത്. അല്ലാതെ ഇമ്മാതിരി publicity gimmicks കാണിച്ച്‌ വെറുതെ പ്രേക്ഷകരുടെ IQ നെ അധിക്ഷേപിക്കുക അല്ല വേണ്ടത്. എന്നെ പോലുള്ള സിനിമാപ്രേക്ഷകരുടെ ആസ്വാദനതലത്തെയും ബുദ്ധിയുടെ നിലവാരവും കുറച്ചു കാണരുത്. ചെയ്യരുത്. അങ്ങനെ ചെയ്യരുത്. പ്ലീസ്.

 

shortlink

Related Articles

Post Your Comments


Back to top button