കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച നടി പാര്‍വതിയാണ്. ഇരുപത്തി രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഒരു പരിപാടിയില്‍ നടന് മമ്മൂട്ടിയും അദ്ദേഹത്തിന്റെ കസബ എന്ന ചിത്രത്തെയും വിമര്‍ശിച്ച പാര്‍വതിയ്ക്ക് നേരെ സമൂഹമാധ്യമങ്ങളില്‍ വന്‍ ആക്രമണം നടക്കുകയാണ്. ഇതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് മമ്മൂട്ടി ഫാന്‍സ് ചെങ്ങന്നൂര്‍ വനിതാ യൂണിറ്റ് പ്രസിഡന്റ് കെ. സുജയുടെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റാണ്. വളരെ രൂക്ഷമായ ഭാഷയിലായിരുന്നു സുജയുടെ വിമര്‍ശനം. പാര്‍വതിയെ മാത്രമല്ല, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരെയെല്ലാം വ്യക്തിഹത്യ നടത്തുന്ന രീതിലാണ് സുജ പ്രതികരിച്ചത്.
സുജയുടെ പോസ്റ്റ് വൈറലായപ്പോള്‍ നടി മറുപടിയുമായി രംഗത്ത് എത്തുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ മൌനമായിരുന്നു പാര്‍വതിയുടെ പ്രതികരണം. എന്നാല്‍ സുജയ്ക്ക് മറുപടിയുമായി തോമസ് മത്തായി എന്ന വ്യക്തി രംഗത്തെത്തി. തോമസ് മത്തായിയുടെ ട്വീറ്റ് തന്റെ ട്വിറ്റര്‍ എക്കൗണ്ടില്‍ പാര്‍വതി പങ്കുവയ്ച്ചിട്ടുണ്ട്. ഒപ്പം തോമസിനോട് നന്ദി രേഖപ്പെടുത്തി.
ഒരു അഭിമുഖത്തില്‍ ഹുക്ക വലിച്ച പാര്‍വതിയും ആദ്യ സിനിമയില്‍ ബിയറും കഴിച്ച പുക വലിച്ച റിമയും സ്ത്രീകളുടെ അവകാശത്തിന് വേണ്ടി ശബ്ദം ഉയര്‍ത്താന്‍ അര്‍ഹരല്ല എന്നാണ് സുജ പറയുന്നത്. ഇമ്രാന് ഖാനൊപ്പമുള്ള ഹിന്ദി സിനിമയില്‍ ബഡ്ഷീറ്റ് ഉടുത്ത ഒരു രംഗം അഭിനയിച്ചുവെന്നും മരിയന്‍ എന്ന ചിത്രത്തില്‍ ധനുഷിനെ പാര്‍വതി ചുംബിച്ചുവെന്നും സുജ ആരോപിക്കുന്നു. ഒരഭിമുഖത്തില്‍ ഇര്ഫാന് ഖാന് ‘malayali womens hot in bed’ ഈ ചോദ്യം ചോദിച്ചപ്പോള്‍ തന്നെപ്പോലത്തെ എല്ലാ മലയാളി സ്ത്രീകള്‍ അപമാനിക്കപ്പെട്ടുവെന്നും അപ്പോള്‍ പാര്‍വതിക്കുള്ളിലെ ഫെമിനിസ്റ്റ് എവിടെപോയെന്നുമാണ് സുജയുടെ ചോദിക്കുന്നത്. ഈ കാരണങ്ങള്‍ കൊണ്ടെല്ലാം പാര്‍വതിക്ക് കസബയെ വിമര്‍ശിക്കാന്‍ അധികാരമില്ലെന്നാണ് സുജയുടെ നിരീക്ഷണം.
സുജയ്ക്ക് തോമസ് മത്തായി നല്കിയ മറുപടിയില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍
സുജ,
നിങ്ങളുടെ പോസ്റ്റ് എന്നില്‍ ഞെട്ടലുണ്ടാക്കി. കസബയുമായി ബന്ധപ്പെട്ട പ്രശ്നം എന്നെ ഇതെഴുതാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഇതെന്നെ ഭയപ്പെടുത്തുന്നു. എന്നില്‍ അറപ്പുളവാക്കുന്നത് ഈ അഞ്ജയും കാപട്യവുമാണ്. സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞതിന് ഒരു നടിക്കുനേരെ നടക്കുന്ന സ്ത്രീവിരുദ്ധമായ ആക്രമണങ്ങളെ അവര്‍ ഹുക്ക വലിച്ചു ചെറിയ വസ്ത്രം ധരിച്ചു എന്നീ കാരണങ്ങളാല്‍ ന്യയീകരിക്കുവാന്‍ കഴിയുന്നതെങ്ങനെ? എന്നെ അതിലേറെ ഭയപ്പെടുത്തുന്നത് ഈ സ്ത്രീവിരുദ്ധതയ്ക്ക് കിട്ടുന്ന അഭിനന്ദനങ്ങളും കൈയ്യടികളുമാണ്. കാരണം ഞാന്‍ വളര്‍ന്നിരിക്കുന്നത് വളരെ സ്ത്രിപക്ഷവാദത്തെ ആത്മാര്‍ത്ഥമായി അവതരിപ്പിച്ച ആഘോഷിച്ച ശക്തമായ മലയാള സിനിമകള്‍ കണ്ടാണ്.
സ്ത്രീവിരുദ്ധത തുറന്ന് കാട്ടിയത് കുറ്റമായി കാണുന്ന നിങ്ങള്‍ക്ക് ഫെമിനിസം എന്ന വാക്ക് എന്താണെന്നറിയാമോ? പുരുഷന്മാര് നഗ്നരായി നടക്കുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ മദ്യപിക്കുന്നുണ്ടെല്‍ പുകവലിക്കുന്നുണ്ടെങ്കില്‍ അത് സ്ത്രീ ചെയ്യുമ്ബോള്‍ നെറ്റി ചുളിക്കുന്നു, പ്രകോപിപ്പിക്കുന്നു. മദ്യപാനവും പുകവലിയും നിയമവിരുദ്ധമല്ല. കിടപ്പറയില്‍ ഇണയെ സംതൃപ്തിപ്പെടുത്തുന്നതും നിയമവിരുദ്ധമല്ല. ഇതൊരു പുരുഷനാണ് പറഞ്ഞിരുന്നതെങ്കില്‍ എത്രമാത്രം അഭിനന്ദനങ്ങള്‍ അയാള്‍ക്ക് ലഭിച്ചേനെ. സിനിമയിലെ ചുംബന രംഗങ്ങള്‍ അവരെ വിമര്‍ശിക്കുന്നതിനുള്ള ഒരു കാരണമാകുന്നതെങ്ങിനെ? സിനിമയില്‍ ചുംബിക്കുന്നത് കുറ്റം പക്ഷേ സ്ത്രീവിരുദ്ധ സംഭാഷങ്ങള്‍ ഉള്ളത് ‘മഹത്തരം’ അല്ലേ? ‘വിദ്യാഭ്യാസ സമ്ബന്നരായ ഈ സമൂഹത്തിന് ഇത് യോജിക്കുന്നത’് തന്നെ.’
ഈ സമൂഹത്തിലെ സ്ത്രീകളുടെ അവസ്ഥ എന്താണെന്ന് എനിക്ക് മനസ്സിലാക്കി തന്നതിന് നിങ്ങളോട് എനിക്ക് നന്ദിയുണ്ട്. എന്തിനെന്നാല്‍ ആയിരക്കണക്കിന് സ്ത്രീകള്‍ക്കൊപ്പം എന്നെയും നിങ്ങള്‍ ആരാധകര്‍ നിശബ്ദരാക്കിയതിന്. ഇതാണ് സാക്ഷര കേരളത്തിന്റെ അവസ്ഥ.
Post Your Comments