BollywoodGeneralNEWS

സണ്ണി ലിയോണിന്‍റെ പ്രോഗ്രാമിന് അനുമതി നല്‍കാനുണ്ടായ കാരണം വ്യക്തമാക്കി കര്‍ണാടക ആഭ്യന്തര മന്ത്രി

ബാംഗ്ലൂരില്‍ പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ബന്ധപ്പെട്ടു സണ്ണി ലിയോണ്‍ പങ്കെടുക്കാനിരുന്ന പരിപാടിക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. സണ്ണി ലിയോണ്‍ കര്‍ണാടകയില്‍ വരുന്നത് കളങ്കമാണെന്ന രീതിയില്‍ പല സംഘനകളും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ സണ്ണിലിയോണ്‍ പങ്കെടുക്കാനിരുന്ന പരിപാടിയുടെ അനുമതി റദ്ദാക്കി. പരിപാടി റദ്ദാക്കിയതിന്റെ കാരണം വിശദീകരിച്ച് കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി രംഗത്തെത്തി. സണ്ണിലിയോണിന്‍റെ പരിപാടിക്ക് അനുമതി നല്‍കരുതെന്ന് പോലീസ് കമ്മീഷണറോട് നിര്‍ദ്ദേശിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

സണ്ണി ലിയോണിന്റെ നൃത്ത പരിപാടിക്ക് അനുമതി നല്‍കിയാല്‍ അത് കന്നഡ സംസ്കാരത്തിന് ഭീഷണിയാണെന്നും, സംഗീതം ഭരതനാട്യം എന്നിവ അവതരിപ്പിക്കുന്നതെന്ന് കരുതിയാണ് സണ്ണി ലിയോണിനു അനുമതി നല്‍കിയതെന്നും രാമലിംഗ റെഡ്ഡി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button