ബോളിവുഡിലെ ചൂടന്‍ നായിക എന്ന ഇമേജ് മാറ്റാന്‍ ഒരുങ്ങുകയാണ് സണ്ണി ലിയോണ്‍. ഡിസ്കവറി ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മാന്‍ വേഴ്സസ് വൈല്‍ഡിന്റെ ഇന്ത്യന്‍ പതിപ്പില്‍ അവതാരകയായി എത്താന്‍ പോവുകയാണ് താരം. ബെയര്‍ ഗ്രില്‍സ് ആണ് ഒറിജിനലില്‍ അവതാരകനായി എത്തിയിരുന്നത്. വളരെ പോപ്പുലറായ ഒരു പരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ തനിക്ക് വളരെയേറെ സന്തോഷമുണ്ടെന്ന് സണ്ണി ലിയോണ്‍ ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.കാഠിന്യമേറിയ നിരവധി ആക്ഷന്‍ രംഗങ്ങളില്‍ സണ്ണി പരിപാടിയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
”ഇത് വരെ എന്റെ ആരാധകര്‍ കാണാത്ത എന്റെ ഉള്ളിലെ സാഹസികയെ തുറന്നു കാണിക്കാന്‍ സഹായുക്കുന്ന പരിപാടിയായിരിക്കും ഇത്. ഗ്രില്‍സ് ചെയ്തത് പോലെ ആര്‍ക്കും തന്നെ ആ പരിപാടി ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍, എന്റേതായ രീതിയില്‍ ഹാസ്യവും വിനോദവും പരിപാടിയില്‍ കൊണ്ട് വരാന്‍ ഞാന്‍ ശ്രമിക്കും” -സണ്ണി പറഞ്ഞു.
ഒരു നീല ചിത്ര നായിക ആണെന്നും അതിനാല്‍ ന്യൂ ഇയര്‍ പരിപാടിയില്‍ പങ്കെടുക്കേണ്ട എന്ന തലത്തില്‍ ബാംഗ്ലൂരില്‍ വന്‍ പ്രതിഷേധം നടക്കുകയാണ്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പരിപാടി നിരോധിച്ചിരിക്കുകയാണ്. ഈ അവസരത്തിലാണ് സണ്ണിയുടെ പുതിയ മാറ്റം.
Post Your Comments