കവര്‍ച്ചാകേസിലെ പ്രതികളെ പിടികൂടാന്‍ ഉള്ള ശ്രമത്തിനിടയില്‍ കൊള്ളക്കാരന്റെ ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ പോലീസ് ഉദ്യോഗസ്ഥന് അന്ത്യാഞ്ജലി അര്‍പ്പിച്ച് നടന്‍ കാര്‍ത്തി. കാര്‍ത്തി നായകനായി ഈയിടെ പുറത്തിറങ്ങിയ തീരന്‍ അധികാരം ഒന്‍ട്ര് എന്ന ചിത്രത്തിന്‍റെ കഥയുമായി ഒത്തു നില്‍ക്കുന്ന സംഭവമാണ് ഈ പോലീസ് ഉദ്യോഗസ്ഥന്റെ മരണകാരണം. സ്വര്‍ണ കവര്‍ച്ചാകേസിലെ പ്രതികളെ പിടികൂടാന്‍ തമിഴ്നാട്ടില്‍ നിന്നെത്തിയ പൊലീസ് സംഘത്തിലെ ഇന്‍സ്പെക്ടര്‍ രാജസ്ഥാനില്‍ വെടിയേറ്റ് മരിച്ചു. പെരിയ പാണ്ടി എന്ന ഉദ്യോഗസ്ഥനാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
കോലാത്തൂരില്‍ റിപ്പോര്‍ട്ട് ചെയ്ത കവര്‍ച്ചാകേസിലെ പ്രതികളില്‍ ഒരാളെ പിടിക്കാനാണ് തമിഴ്നാട് സംഘം രാജസ്ഥാനില്‍ എത്തിയത്. കോലത്തൂരിലെ ഒരു ജ്വല്ലറിയുടെ ചുമര്‍ തുരന്ന് 3.5 കി.ഗ്രാം സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികളെ പിടിക്കാന്‍ എത്തിയതായിരുന്നു തമിഴ്നാട് പൊലീസ്. ഗ്രാമത്തില്‍ പ്രതികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം കിട്ടിയതിനെ തുടര്‍ന്ന് അന്വേഷണസംഘം എത്തി. കവര്‍ച്ചാ സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടുകയും ചെയ്തു. എന്നാല്‍ ഇയാള്‍ പെരിയ പാണ്ടിയുടെ സര്‍വീസ് തോക്ക് തട്ടിയെടുത്ത് വെടിയുതിര്‍ത്തു. പെരിയ പാണ്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
താന്‍ അവതരിപ്പിച്ച കഥാപാത്രവും പെരിയ പാണ്ഡ്യന്റെ ജീവിതവും തമ്മിലുള്ള ബന്ധം കാര്‍ത്തിയെ ആഴത്തില്‍ സ്പര്‍ശിച്ചു. ‘ജാഗ്രത പുലര്‍ത്തേണ്ട സംഭവമാണിത്. ഇത്തരം ദൗത്യത്തിന് പോലീസ് ഇറങ്ങിത്തിരിക്കുമ്ബോള്‍ സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കണം. ഇനി ആരുടെയും ജീവന്‍ നഷ്ടപ്പെടരുത്’- കാര്‍ത്തി പറഞ്ഞു.
തീരന്‍ അധികാരം ഒന്‍ട്ര് ഒരു ചരിത്ര സംഭവത്തെ അടിസ്ഥാനമാക്കിയെടുത്ത ചിത്രമായിരുന്നു. ഏകദേശം ഒരു പതിറ്റാണ്ടിന് മുന്‍പ് തമിഴ് നാട് പോലീസ് നടത്തിയ സംഭവബഹുലമായ ഒരു ഓപ്പറേഷന്റെ കഥയാണത്. തമിഴ്നാട്ടില്‍ നിരവധി അരുംകൊലകളും കൊള്ളയും നടത്തി രക്ഷപ്പെട്ട അപകടകാരികളായ ബാവരിയ കൊള്ളക്കൂട്ടത്തെ അന്വേഷിച്ചു നടത്തിയ യാത്രയുടെ കഥയാണ് ചിത്രം പറഞ്ഞത്.
Post Your Comments