
ബോളിവുഡ് താരം സണ്ണി ലിയോണിന്‍റെ പുതുവര്‍ഷ പാര്‍ട്ടിക്കെതിരെ കര്‍ണാടകത്തില്‍ പ്രതിഷേധം. ബെംഗളൂരുവില്‍ നടക്കുന്ന പാര്‍ട്ടിക്ക് സണ്ണി ലിയോണ്‍ വന്നാല്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി കര്‍ണാടക രക്ഷണ വേദികെ യുവ സേന പ്രവര്‍ത്തകർ രംഗത്ത്
ആഘോഷ പരിപാടി റദ്ദാക്കിയില്ലെങ്കില്‍ ഡിസംബര്‍ 31ന് കൂട്ട ആത്മഹത്യ ചെയ്യുമെന്നാണ് സംഘടനയുടെ ഭീഷണി. സംസ്ഥാനത്തിന്‍റെ സാംസ്കാരിക പാരമ്ബര്യത്തിനെതിരായ കടന്നാക്രമണമാണ് സണ്ണിയുടെ പാര്‍ട്ടി. സണ്ണി ഇറക്കം കുറഞ്ഞ വേഷം ധരിക്കുന്നതാണ് പ്രശ്നം. എന്നാല്‍, സണ്ണി സാരി ധരിച്ചുവന്നാല്‍ പരിപാടി കാണാന്‍ തങ്ങളും പോകുമെന്നും സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റ് ഹരീഷ് പറഞ്ഞു.
Post Your Comments