ശിവസേന സ്ഥാപക നേതാവ് ബാല്‍താക്കറെയുടെ ജീവിതം സിനിമയാകുന്നു. ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിയാണ് ബാല്താക്കറെയായി എത്തുക. ഡിഎന്‍എ എന്ന പത്രമാണ് നവാസുദ്ദീന്‍ സിദ്ദിഖി ബാല്‍ താക്കറെയായെത്തുമെന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ഡിസംബര്‍ 21ന് മുംബൈയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. അമിതാഭ് ബച്ചനും ചടങ്ങില്‍ സന്നിഹിതനായേക്കുമെന്നാണ് സൂചന. അതേസമയം, വാര്‍ത്തയോട് പ്രതികരിക്കാന്‍ നവാസുദ്ദീന്‍ സിദ്ദിഖി ഇതുവരെയും തയാറായിട്ടില്ല.
ശിവസേന വക്താവും എംപിയുമായ സഞ്ജയ് റൗത്ത് ആണ് ചിത്രത്തിന് കഥ എഴുതിയിരിക്കുന്നത്. 21 ന് നടക്കുന്ന പരിപാടിയില്‍ ചിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കുവയ്ക്കാമെന്നാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
Post Your Comments