സൗദി: സൗദി അറേബ്യയില്‍ സിനിമ തീയേറ്ററുകള്‍ തുറക്കാന്‍ ഒരുങ്ങുകയാണ് ഭരണകൂടം. മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യം പ്രദര്‍ശിപ്പിക്കുന്ന സിനിമ ഏതായിരിക്കും എന്നും ചര്‍ച്ചകള്‍ വന്നിരുന്നു. ലോര്‍ഡ് കഴ്സണ്, വിന്റ്സ്റ്റന് ചര്‍ച്ചില്‍ എന്നിവരുമായി നയതന്ത്ര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പതിനാലാമത്തെ വയസ്സില്‍ ഇംഗ്ലണ്ടിലേക്ക് ഒറ്റയ്ക്ക് പോയ ഫൈസല്‍ രാജാവിന്റെ ജീവിത കഥ പറയുന്ന ‘ബോണ്‍ എ കിങ്’ എന്ന ചിത്രം ആയിരിക്കും സൗദി സിനിമാസ്വാദകര്‍ക്ക് തീയേറ്ററുകളില്‍ ആദ്യം കാണാനാവുക. ഹെന്റി ഫൈസര്‍ബെര്‍ട്ട് തിരക്കഥയില്‍ അഗസ്റ്റോ വില്ലറോങ്ങോയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
മാര്‍ച്ചിലാണ് ചിത്രത്തിന്റെ റിലീസ് പ്ലാന്‍ ചെയ്തിരിക്കുന്നത്. 1980 ലാണ് സൗദി അറേബ്യയില്‍ സിനിമ നിരോധിക്കുന്നത്. മുപ്പത്തിയഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സ്വദേശികളുടെ തൊഴിലും വരുമാന മേഖലകളിലെ ഉയര്‍ച്ചയും ലക്ഷ്യമാക്കി സിനിമ തീയേറ്ററുകള്‍ തുറക്കാന്‍ ഭരണകൂടം തീരുമാനിച്ചത്.
Post Your Comments