
മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രമാണ് ‘ഒടിയൻ’.ഈ ചിത്രത്തിലെ ഒടിയൻ മാണിക്കൻ എന്ന കഥാപാത്രത്തിനായി ധാരാളം കഷ്ടപാടുകൾ താരം സഹിച്ചു.18 കിലോ ശരീര ഭാരമാണ് അദ്ദേഹം മാണിക്കനുവേണ്ടി കുറച്ചത്.കഥാപാത്രത്തിന് വേണ്ടി മീശ വടിക്കുന്നതിനു പകരം സി.ജി .ഐ എഫക്ട് ഉപയോഗിക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.
അടുത്തിടെ പുറത്തിറങ്ങിയ ജസ്റ്റിസ് ലീഗ് എന്ന ചിത്രത്തിൽ സൂപ്പർമാനെ അവതരിപ്പിച്ച ഹെൻറി കെവിന്റെ മീശ ഇത്തരത്തിൽ സി.ജി ഉപയോഗിച്ച് മറച്ചിരുന്നു.മിഷൻ ഇമ്പോസിബിൾ 6 എന്ന ചിത്രത്തിന് മീശ ആവശ്യമായി വന്നപ്പോഴാണ് ഹെൻറിക്ക് അങ്ങനെ ചെയ്യേണ്ടി വന്നത്.ഇതേ രീതി തന്നെ ഒടിയനിൽ പരീക്ഷിക്കാൻ ശ്രമിച്ചു.എന്നാൽ കഥാപാത്രം പെർഫെക്റ്റ് ആകാൻ മോഹൻലാൽ ക്ലീൻ ഷേവ് ചെയ്യാൻ നിർബന്ധം പിടിക്കുകയായിരുന്നെന്ന് സംവിധായകൻ പറഞ്ഞു.
Post Your Comments