നിവിന്‍ പോളി നായകന് ആയി എത്തിയ റിച്ചി എന്ന ചിത്രത്തെ വിമര്‍ശിച്ചുവെന്ന പേരില്‍ സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിനു ഇരയായിരിക്കുകയാണ് സംവിധായകനും നടനുമായ രൂപേഷ് പീതാംബരന്. ഇതിനെ തുടർന്ന് രൂപേഷിന് ക്ഷമാപണം നടത്തേണ്ടിയും വന്നു. എന്നാൽ, ചിത്രത്തെ അപകീർത്തിപ്പെടുത്തിയ രൂപേഷിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അണിയറപ്രവർത്തകർ പറയുന്നു. എന്നാല്‍ താന്‍ പറഞ്ഞത് തെട്ടിദ്ധരിച്ചതാണെന്നും വിവാദങ്ങള്‍ വെറുതെ ഉണ്ടാക്കിയതാണെന്നും രൂപേഷ് പറയുന്നു.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രൂപേഷ് തന്റെ നിലപാട് വ്യക്തമാക്കിയത്. ടൊവീനോ തോമസും പൃഥ്വിരാജും ദുൽഖർ സൽമാനുമൊന്നും ആരാധകരെ വിട്ട് ഇങ്ങനെ പറയിപ്പിക്കില്ലെന്നും തന്റെ ഇമേജ് കളങ്കപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രൂപേഷ് അഭിമുഖത്തിൽ പറഞ്ഞു. തന്നെ സിനിമാരംഗത്ത് നിന്ന് നീക്കം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രൂപേഷ് അഭിമുഖത്തില്‍ പറഞ്ഞു.
”എന്റെ കുറിപ്പില്‍ ഞാന്‍ എന്റെ സുഹൃത്ത് രക്ഷിതിന്റെ ചിത്രത്തെ പ്രശംസിക്കുക മാത്രമാണ് ചെയ്തത്. അത് ഒരു കള്‍ട്ട് ക്ലാസിക് ചിത്രമാണ്. രക്ഷിതിന്റെ ചിത്രത്തിന്റെ റീമേയ്ക്ക് ആണ് റിച്ചി. അത് വെറും യാദൃശ്ചികം മാത്രമാണ്. ഞാന്‍ നിവിനെ ലക്ഷ്യം വച്ചിട്ടില്ല. എന്ന് കരുതി മറ്റൊരു ചിത്രത്തെ പ്രശംസിക്കുന്നതില്‍ നിന്നും എന്നെ വിലക്കാന്‍ നിങ്ങള്‍ക്കാവില്ല. ഇതെന്താ ഉത്തര കൊറിയ ആണോ?” രൂപേഷ് ചോദിക്കുന്നു.
Post Your Comments