സല്‍മാന്‍ ഖാന്‍ പല ബോളിവുഡ് യുവതാരങ്ങളുടെയും ഗോഡ്ഫാദര്‍ ആണ്. താരങ്ങളെ സിനിമയിലേയ്ക്ക് കൊണ്ടുവരുകയും അവര്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്ന നടന്‍ കൂടിയാണ് സല്‍മാന്‍ ഖാന്‍. ഇപ്പോള്‍ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ ചര്‍ച്ച സുശാന്ത് സിംഗ് രാജ്പുതിനെ സല്‍മാന്‍ വിമര്‍ശിച്ചതാണ്.
സല്‍മാന്‍ ഖാന്‍ സിനിമയില്‍ എത്തിച്ച നടനാണ് സൂരജ് പഞ്ചോളി. ആദിത്യ പഞ്ചോളിയുടെയും സറീന വഹാബിന്റെയും മകനായ സൂരജിനോടുള്ള സല്‍മാന്റെ വാത്സല്യവും താല്‍പര്യവും ബോളിവുഡില്‍ പാട്ടാണ്. ജിയാ ഖാന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയിലായിരുന്നു സൽമാൻ സൂരജിനെ നായകനാക്കി ഹീറോ എന്ന ചിത്രം നിര്‍മിച്ചത്. ജിയ ആത്മഹത്യ ചെയ്യാന്‍ കാരണം സൂരജ് ആണെന്ന് ജിയയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് സൂരജിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയില്‍ കിടക്കുകയാണ്. അതല്ല ഇപ്പോള്‍ ചര്‍ച്ച. ഒരു പാര്‍ട്ടിയ്ക്കിടെ സൂരജിനോട് മോശമായി പെരുമാറിയ സുശാന്ത് സിംഗ് രാജ്പുതിനെ സല്‍മാന്‍ ചീത്തവിളിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിനെ തുടര്‍ന്ന് ഇപ്പോള്‍ ഇരുവരും അകല്ച്ചയിലാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നു. സുശാന്ത് സിങ്ങിനെ നായകനാക്കി നല്‍മാന്‍ ഒരു ചിത്രം നിര്‍മിക്കുന്നുവെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. ഇതേക്കുറിച്ച് സല്‍മാനോട് ഒരു പൊതുചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍, ആരാണ് സുശാന്ത്, ഞാന്‍ എന്തിന് അയാളെ വച്ച് സിനിമ പിടിക്കണം’ എന്നായിരുന്നു മറുപടി
Post Your Comments