ജയന്‍റെ സഹോദരന്‍റെ മകളാണെന്ന അവകാശ വാദവുമായി ടിവി ഷോയില്‍ എത്തിയ സീരിയല്‍ താരം ഉമാ നായര്‍ക്കെതിരെ സോമന്‍ നായരുടെ മകള്‍ രംഗത്ത്. ന്യൂസിലാന്‍ഡില്‍ താമസിക്കുന്ന സോമന്‍ നായരുടെ മകള്‍ ഫേസ്ബുക്ക് ലൈവില്‍ എത്തിയാണ് ഇങ്ങനെയൊരു ബന്ധുവിനെ അറിയെന്നില്ലെന്നു വിശദീകരിച്ചത്. മഴവില്‍ മനോരമയില്‍ റിമി ടോമി അവതാരകയായി എത്തുന്ന ‘ഒന്നും ഒന്നും മൂന്ന്‍’ എന്ന പരിപാടിയിലാണ് ഉമാ നായര്‍ ജയന്റെ അനുജന്റെ മകളാണെന്ന രീതിയില്‍ സ്വയം പരിചയപ്പെടുത്തിയത്. ജയഭാരതി തന്റെ അച്ഛന്റെ കസിന്‍ ആണെന്നും ജയനെ വല്യച്ചാ എന്നാണു താന്‍ വിളിക്കുന്നതെന്നും ഉമ പറയുന്നുണ്ട്. ഇതിനെതിരെയാണ് ജയന്റെ സഹോദരപുത്രി സോമന്‍ നായരുടെ മകള്‍ ലക്ഷ്മി ശ്രീദേവി ഫേസ്ബുക്ക് ലൈവിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചത്.
ഇനി അകന്ന റിലേഷന്‍ വല്ലതുമുണ്ടോ എന്ന് തനിക്കു അറിയില്ലെന്നും എന്നാലും അനുജന്റെ മകളാണെന്നൊക്കെ പറയുന്നത് തനിക്ക് അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നും ലക്ഷ്മി വ്യക്തമാക്കുന്നു. യാതൊരു വിവരങ്ങളും ശേഖരിക്കാതെ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്ന മഴവില്‍ മനോരമ എന്ന മീഡിയെയും ലക്ഷ്മി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിക്കുന്നുണ്ട്.
Post Your Comments