CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

മഞ്ജിമയെ മലയാള സിനിമ കൈവിട്ടോ?

ബാലതാരത്തില്‍ നിന്നും നായികയായി മാറിയ നടിയാണ് മഞ്ജിമ. കളിയൂഞ്ഞാല്‍. മയില്‍പ്പീലിക്കാവ്, സാഫല്യം, തെങ്കാശിപ്പട്ടണം, മധുരനൊമ്ബരക്കാറ്റ്, പ്രിയം തുടങ്ങിയ ഒരു പിടി മികച്ച ചിത്രങ്ങളില്‍ അഭിനയിച്ച്‌ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ മഞ്ജിമ നീണ്ട ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളി നായകനായെത്തിയ വടക്കന്‍ സെല്‍ഫിയിലൂടെ നായികയായി തിരിച്ചെത്തി. നായിക വേഷത്തില്‍ എത്തിയ ചിത്രം വലിയ വിജയം യെങ്കിലും അഭിനയിക്കാന്‍ അറിയില്ലെന്ന തരത്തില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ആ സമയത്ത് ഉയര്‍ന്നിരുന്നു.

മലയാളത്തില്‍ നായികയായി തുടക്കം കുറിച്ചുവെങ്കിലും പിന്നീട് തെലുങ്കിലും കന്നഡയിലുമായിരുന്നു താരത്തിനെ കണ്ടത്. സഹസം സ്വാദക സഗിപ്പൂവെന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയില്‍ മഞ്ജിമ അരങ്ങേറി. സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത അച്ഛം യെന്‍പത് മടമയ്യടായെന്ന സിനിമയില്‍ ചിമ്പുവിന്റെ നായികയായി. കൂടാതെ സാത്രിയാന്‍, ഇപ്പടി വെല്ലും തുടങ്ങിയ തമിഴ് ചിത്രങ്ങളിലും മഞ്ജിമ അഭിനയിച്ചിരുന്നു. മലയാള സിനിമയില്‍ നിന്ന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ പിന്തുണയാണ് താരത്തിന് തമിഴകത്തു നിന്നും ലഭിച്ചത്.

ഇപ്പോള്‍ മലയാളത്തിന്റെ ക്വീന്‍ ആകാന്‍ ഒരുങ്ങുകയാണ് താരം. കങ്കണ റാണവത്തിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ക്വീന്‍ സിനിമയുടെ മലയാള റീമേക്കിലൂടെ മഞ്ജിമ വീണ്ടും മലയാള സിനിമയിലേക്ക് എത്തുകയാണ്.

shortlink

Related Articles

Post Your Comments


Back to top button