ഏറെ ആഘോഷത്തോടെ വന്ന ചിത്രമാണ് നിവിന്‍ പോളിയുടെ റിച്ചി. ഉളിദവരു കണ്ടതെ എന്ന കന്നഡ ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയിരുന്നു നിവിന്‍ ചിത്രം. ട്രീസരും ട്രൈലരും കൊണ്ട് വന്ന ആവേശം തിയറ്ററില്‍ നിരയ്ക്ക്ന് നിവിന്‍ സാധിച്ചില്ല എന്നാണു പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അതിനിടയില്‍ ചിത്രത്തെ പരിഹസിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്. തന്റെ ഫേസ് ബുക്ക് കുറുപ്പിലാണ് ചിത്രത്തെ വിമര്‍ശിച്ചിരിക്കുന്നത്.
”രക്ഷിത് ഷെട്ടി നിങ്ങളുമായി എനിക്ക് വ്യക്തിപരമായി അടുപ്പമുണ്ട്. ഞാന്‍ കഷ്ടപ്പെട്ട സമയം തൊട്ടേ എനിക്ക് നിങ്ങളെ അറിയാം .നടന്, സംവിധായകന്, എഴുത്തുകാരന് എന്നീ നിലകളില്‍ ഞാന്‍ നിങ്ങളെ വിസ്മയത്തോടെയാണ് നോക്കി കാണുന്നത്. ഉളിദവരു കണ്ടതെ മികച്ചൊരു ചിത്രമാണ്.. എന്നാല്‍, ഒരു മാസ്റ്റര്‍പീസ് എങ്ങനെ വെറും പീസായി മാറിയെന്ന് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. സബാഷ് ഉളിദവരു കണ്ടതെ… ” കുറിപ്പില്‍ രൂപേഷ് പറയുന്നു.
Post Your Comments