
വിവിധ കാലഘട്ടങ്ങളിലെ മലയാള സിനിമാ ചരിത്രത്തെ ഒറ്റ റീലില്‍ ആവിഷ്കരിക്കുന്നതാണ് രാജ്യാന്തര ചലച്ചിത്രമേളയുടെ സിഗ്നേച്ചര്‍ ഫിലിം.
ടി.കെ. രാജീവ്കുമാറാണ് സെന്റിമെന്റല്‍ സെല്ലുലോയ്ഡ് എന്ന് പേരിട്ടിരിക്കുന്ന സിഗ്നേച്ചര്‍ ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്. പോസ്റ്റര്‍ ഒട്ടിക്കുന്ന ഒരു ബാലനിലൂടെയാണ് മലയാള സിനിമയുടെ ചരിത്രവും വികാസപരിണാമങ്ങളും ദൃശ്യവത്കരിക്കുന്നത്. ദൃശ്യങ്ങള്‍ക്കൊപ്പം വിന്യസിച്ചിരിക്കുന്ന ശബ്ദങ്ങളും മലയാള സിനിമയുടെ വളര്‍ച്ചാഘട്ടങ്ങള്‍ അടയാളപ്പെടുത്തുന്നുണ്ട്. 56 സെക്കന്‍ഡാണ് ഫിലിമിന്റെ ദൈര്‍ഘ്യം. നവതിയിലെത്തുന്ന മലയാള സിനിമയുടെ ചെറുപ്പമാണ് പോസ്റ്റര്‍ ഒട്ടിക്കുന്ന ബാലനിലൂടെ പ്രതീകവത്കരിക്കുന്നത്.
Post Your Comments