തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മീര വാസുദേവ്. നടിമാരുടെ വിവാഹവും വിവാഹ മോചനവുമെല്ലാം ഇപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. 2005-ല്‍ നടന്ന ആദ്യ വിവാഹം ഇപ്പോഴും പേടി സ്വപ്‌നമായി അവശേഷിക്കുന്നുവെന്നും ശാരീരികവും മാനസികവുമായ നിരവധി പീഡനങ്ങള്‍ക്കു ശേഷമാണ് പോലീസ് സംരക്ഷണത്തിലാണ് താന്‍ അവിടെ നിന്ന് രക്ഷപ്പെട്ടതെന്നും മീര ഒരു അഭിമുഖത്തില്‍ പറയുന്നു. ആ ബന്ധം 2007-ല്‍ അവസാനിച്ചു. ആദ്യ ഭര്‍ത്താവ് മദ്യപാനിയും മാനസിക പ്രശ്‌നങ്ങളുള്ള ആളുമായിരുന്നു. ഒരു സിനിമാസെറ്റില്‍ വച്ചാണ് അയാളെ പരിചയപ്പെടുന്നത്. അയാള്‍ ചെന്നൈയിലും മുംബൈയിലുമായതിനാല്‍ കൂടുതലൊന്നും അറിയില്ലായിരുന്നുവെന്നും മീര വെളിപ്പെടുത്തി.
ആദ്യ വിവാഹബന്ധം അവസാനിച്ച് നാലു വര്‍ഷത്തിനു ശേഷമാണ് തൃശൂര്‍ സ്വദേശി ജോണിനെ വിവാഹം കഴിച്ചത്. ഞങ്ങള്‍ പിരിഞ്ഞെങ്കിലും ഇപ്പോഴും നല്ല സൗഹൃദത്തിലാണ്. കുഞ്ഞിന്റെ കാര്യങ്ങള്‍ ഞങ്ങള്‍ ഒരുമിച്ചാണ് ശ്രദ്ധിക്കുന്നത് മീര പറയുന്നു.
Post Your Comments