മീ ടൂ ക്യാപയിന്റെ ഭാഗമായി നിരവധി നടിമാര്‍ സിനിമാ മേഖലയില്‍ തങ്ങള്‍ അനുഭവിച്ച ലൈംഗികമായ ചൂഷണങ്ങളെക്കുറിച്ചു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഹോളിവുഡിലേത് പോലെ കുറ്റക്കാരെ ചൂണ്ടിക്കാട്ടി വെളിപ്പെടുത്തല്‍ നടത്തുന്ന രീതിയല്ല പല നടിമാരും തുടര്‍ന്നത്. അതുകൊണ്ട് തന്നെ അവര്‍ സമൂഹത്തില്‍ ഇന്നും മാന്യന്മാരായി നില്‍ക്കുന്നു. ഇത്തരത്തിലുള്ള തുറന്നുപറച്ചിലുകള്‍ നടന്നാല്‍ നിരവധി നായകന്‍മാരെ നഷ്ടപ്പെടുമെന്നാണ് ബോളിവുഡ് നായിക റിച്ച ചദ്ദ പറയുന്നത്.
പീഡന വിവരം തുറന്നുപറയുന്നവര്‍ നാണംകെടുന്ന അവസ്ഥയാണ് നമ്മുടെ രാജ്യത്തുള്ളത്. കുറ്റക്കാരന്റെ പേര് വിളിച്ച് പറഞ്ഞ് അയാളെ നാണം കെടുത്തുന്ന രീതിയാണ് വേണ്ടത്. എന്നാല്‍ അത് ഉടനെയൊന്നും ഇവിടെ വരാന്‍ സാധ്യതയില്ലയെന്നും റിച്ച പറയുന്നു. അങ്ങനെ വെളിപ്പെടുത്തലുകള്‍ നടത്തിയാല്‍ സ്ത്രീപക്ഷ സിനിമകള്‍ എടുക്കുകയും പുരോഗമന വാദികളാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നവരെല്ലാം തെന്നിവീഴുന്നത് കാണാന്‍ പറ്റുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിരവധി നായകന്‍മാര്‍ക്കും കുറേ ആളുകള്‍ക്കും അവരുടെ ജോലിയും പാരമ്ബര്യവുമെല്ലാം ഇതിലൂടെ നഷ്ടമാകും. ജനങ്ങള്‍ക്ക് അവരെ ആക്രമിക്കാന്‍ പറ്റുന്നത് പാരമ്പര്യം തകര്‍ത്തുകൊണ്ടായിരിക്കും. അടുത്ത് അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിച്ച വ്യക്തമാക്കി.
Post Your Comments