ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേള ഇന്ന് ആരംഭിക്കുകയാണ്. മേള തുടങ്ങും മുന്‍പേ വിവാദങ്ങളും ഉയര്‍ന്നിരുന്നു. സിങ് സൗണ്ടിനെക്കുറിച്ച് റസൂല്‍ പൂക്കുട്ടി നടത്തുന്ന സെമിനാറില്‍ അന്‍വര്‍ റഷീദിനെ ഉള്‍പ്പെടുത്തുന്നത് എന്തിനാണെന്ന് ഡോ.ബിജു വിമര്‍ശിച്ചിരുന്നു. അന്‍വര്‍ റഷീദ് ഒരു ചിത്രം പോലും സിങ് സൗണ്ട് ചെയ്തിട്ടില്ല, റസൂല്‍ പൂക്കുട്ടിയുടെ അടുത്ത ചിത്രം അന്‍വര്‍ റഷീദുമായിട്ടാണ്. ആ ചിത്ത്രിന്റെ പി.ആര്‍ വര്‍ക്കിന് വേണ്ടിയാണ് ഇത്തരമൊരു സെമിനാര്‍ സംഘടിപ്പിക്കുന്നത് എന്നായിരുന്നു ഡോ.ബിജുവിന്റെ ആരോപണം. ഈ ആരോപ്നങ്ങള്‍ക്ക് മറുപടിയുമായി സംവിധായകനും ഐഎഫ്‌എഫ്കെ വേള്‍ഡ് സിനിമ ജൂറി അംഗവുമായ സിബി മലയില്‍ രംഗത്ത്.
ചില വ്യക്തികള്‍ക്ക് വേണ്ടി എങ്ങനെയാണ് സര്‍ക്കാര്‍ ചലച്ചിത്ര മേള പി.ആര്‍ വര്‍ക്ക് നടത്തുന്നതെന്ന് ആരോപണം ഉന്നയിച്ച ആളുകള്‍ തന്നെ വ്യക്തമാക്കണമെന്ന് സിബി മലയില്‍ പറഞ്ഞു. സിംഗ് സൗണ്ടിനെക്കുറിച്ച് റസൂല്‍ പൂക്കുട്ടി നടത്തുന്ന സെമിനാറില്‍ അന്‍വര്‍ റഷീദിനെ ഉള്‍പ്പെടുത്തിയതാണ് ചിലര്‍ക്ക് പ്രശ്നമായിരിക്കുന്നത്. അന്‍വര്‍ റഷീദ് സിംഗ് സൗണ്ട് ഉപയോഗിച്ച് സിനിമ ചെയ്തിട്ടില്ല എന്നുകരുതി അദ്ദേഹം അതിന് എതിരാകണം എന്നില്ലല്ലോ. എന്തുകൊണ്ട് അദ്ദേഹം ഇതുവരെ അതു പരീക്ഷിച്ചില്ല എന്ന് പറയാനുള്ള വേദിയായി അതുമാറുമല്ലോ. എല്ലാ തരത്തിലുള്ള ചര്‍ച്ചകളും സെമിനാറുകളില്‍ ഉയര്‍ന്നു വരണമല്ലോ. അല്ലാതെ എല്ലാവരും പോസിറ്റീവായിട്ടാണ് സംസാരിക്കുന്നതെങ്കില്‍ ചര്‍ച്ചയ്ക്ക് പ്രസക്തി നഷ്ടപ്പെടില്ലേയെന്നും ഒരു മാധ്യമതത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.
Post Your Comments