ഡെലിഗേറ്റുകളുടെ സൗകര്യാര്‍ത്ഥം ചലച്ചിത്ര അക്കാദമിക്കുവേണ്ടി സി-ഡിറ്റ് തയാറാക്കിയ ഐ എഫ്എഫ്‌കെ 2017 എന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ വ്യാജപതിപ്പുകള്‍ രംഗത്ത്. അക്കാദമിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. തങ്ങളുപയോഗിക്കുന്ന ആപ്ലിക്കേഷന്‍ ഇതുതന്നെയാണെന്ന് ഡെലിഗേറ്റുകള്‍ ഉറപ്പുവരുത്തണം. വ്യാജപതിപ്പുകള്‍ ഉപയോഗിച്ച് മേളയുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷനോ റിസര്‍വഷനോ നടത്തിയാലും ആ വിവരങ്ങള്‍ അക്കാദമിയില്‍ എത്താത്തതിനാല്‍ ഡെലിഗേറ്റുകള്‍ക്ക് ആ സൗകര്യങ്ങള്‍ ലഭ്യമാകുകയില്ല. ശ്രദ്ധയില്‍പ്പെട്ട വ്യാജപ്പതിപ്പുകള്‍ നീക്കം ചെയ്യാനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പണവും വിവരവും അപഹരിക്കാനായി രൂപപ്പെടുത്തുന്ന ഇത്തരം വ്യാജപ്പതിപ്പുകള്‍ക്കെതിരെ ഡെലിഗേറ്റുകള്‍ ജാഗ്രത പാലിക്കണം. കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നവര്‍ സൈബര്‍സെല്ലുമായോ അക്കാദമിയുമായോ ബന്ധപ്പെടണം.
Post Your Comments