CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

മമ്പറം ബാവയും മണപ്പള്ളി പവിത്രനും ളാഹയില്‍ വക്കച്ചനുമായി തിളങ്ങിയ എന്‍ എഫ് വര്‍ഗ്ഗീസ്

മലയാള സിനിമയില്‍ നായകര്‍ക്കൊപ്പം പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ വില്ലന്മാരുമുണ്ട്. അതില്‍ ഒരാളാണ് എന്‍ എഫ് വര്‍ഗ്ഗീസ്. കലാഭവനില്‍ മിമിക്രി ആര്‍ട്ടിസ്റ്റ് ആയി എത്തി ഒടുവില്‍ മമ്മൂട്ടിയും മോഹന്‍ലാലിനെയും സുരേഷ് ഗോപിയെയും വിറപ്പിച്ച വില്ലനായി തിളങ്ങിയ നടനാണ്‌ എന്‍ എഫ് വര്‍ഗ്ഗീസ്. 1984ലെ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ എന്‍ എഫ് വര്‍ഗ്ഗീസ് ശ്രദ്ധിക്കപ്പെട്ടത് ആകാശദൂതിലെ കേശവനിലൂടെ ആയിരുന്നു. ചടുലതയാര്‍ന്ന അഭിനയ ശൈലിയിലൂടെ ഒരെ സമയം വില്ലനായും സഹനടനായും മാറി. മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളളെ ഒതുക്കാന്‍ പോന്ന ഗാംഭീര്യമുള്ള വില്ലനായി ഒരുകാലത്ത് തിളങ്ങുകയും ചെയ്തു.

പതിവു വില്ലന്‍ രൂപങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു എന്‍. എഫ്. വര്‍ഗ്ഗീസ്. തന്റെ ആകാരത്തിനും, സ്വര ഗാംഭീര്യത്തിനും ഇണങ്ങുന്ന രീതിയില്‍ സ്വന്തമായ ഒരു ശൈലി രൂപപ്പെടുത്തി അരങ്ങില്‍ തിളങ്ങാന്‍ അദ്ദേഹത്തിനു സാധിച്ചു. രണ്‍ജി പണിക്കരും, രണ്‍ജിത്തും എല്ലാം സൃഷ്ടിച്ച കരുത്തുറ്റ വില്ലന്‍ കഥാപാത്രങ്ങളെ അതിന്റെ തനിമ ഒട്ടും നഷ്ടപ്പെടുത്താതെ, തിരശ്ശീലയിലേക്ക് ആവാഹിച്ചു. നരസിംഹം, ഉസ്താദ്, ലേലം, പ്രജ, പത്രം, വല്ല്യേട്ടന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍. മലയാളം ഓര്‍ത്തിരിക്കുന്ന പ്രതിനായകന്‍മാരില്‍ ഒരാളായി എന്‍.എഫ് വര്‍ഗ്ഗീസിനെ മാറ്റി. 2002 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് എന്‍.എഫ് വര്‍ഗ്ഗീസ് യാത്രയായപ്പോള്‍ മലയാളം സ്‌നേഹിച്ച വില്ലന്‍മാരില്‍ ഒരാള്‍ എന്നത്തേയ്ക്കുമായി അവസാനിക്കുകയായിരുന്നു

shortlink

Related Articles

Post Your Comments


Back to top button