മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാള്‍ എന്നപേര് ചുരുക്കം ചില ചിത്രങ്ങളിലൂടെ സമ്പാദിച്ച സംവിധായകനാണ് ലിജോ ജോസ് പല്ലിശേരി. പരീക്ഷണാത്മക ചിത്രങ്ങള്‍ ഒരുക്കുന്ന ലിജോ ജോസ് പല്ലിശേരി മോഹന്‍ലാല്‍, പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരു ചിത്രം ഒരുക്കുന്നുവന്നു റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ഓണ്‍സ്ക്രീനിലെ ഈ താര സംഗമം നടക്കാതെ പോയതിനെ കുറിച്ച് അടുത്തിടെ ലിജോ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. പല കാരണങ്ങളും ചിത്രം ഉപേക്ഷിച്ചതിനു പിന്നിലുണ്ട്. രണ്ട് വലിയ അഭിനേതാക്കളെ കൊണ്ടുവരുമ്പോള്‍ അതിനു പറ്റിയ വിഷയം ആവശ്യമാണ്. പല സബ്ജക്റ്റുകളും പ്ലാന്‍ ചെയ്തു വരുമ്പോള്‍ പലര്‍ക്കും കണ്വിന്സിംഗായില്ല. അതോടെ ചിത്രം വേണ്ടെന്നുവെച്ചുവെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ മറ്റൊരു ചിത്രം ഇപ്പോഴും മനസ്സില്‍ ഉണ്ട്. പൃഥിക്കൊപ്പം ഫഹദിനെയും ഇന്ദ്രജിത്തിനേയും പ്രധാന വേഷങ്ങളില്‍ എത്തിക്കാന്‍ പദ്ധതിയിട്ട ആന്റിക്രൈസ്റ്റ് ഉപേക്ഷിച്ചിട്ടില്ല എന്ന സിനിമ തന്റെ മനസില്‍ ഇപ്പോഴുമുണ്ടെന്നും അത് സംഭവിക്കുമെന്നും ലിജോ ജോസ് പല്ലിശേരി പറയുന്നു.
Post Your Comments